'വിജയ് ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കും'; തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നടൻ വിശാല്‍

OCTOBER 21, 2024, 12:16 PM

നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി നടൻ വിശാല്‍. ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും വോട്ടർ എന്ന നിലയില്‍ താൻ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ആസ്വദിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

വിജയ് എന്താണ് പറയുന്നതെന്നും നിലവിലെ രാഷ്ട്രീയക്കാരേക്കാള്‍ ജനങ്ങള്‍ക്കുവേണ്ടി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അറിയണം. അതിന് പ്രത്യേകമായി ക്ഷണിക്കേണ്ട ആവശ്യമില്ല. സമ്മേളനത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് തമിഴ്നാട് വെട്രി കഴകത്തില്‍ ചേരുമെന്ന് അർഥമാക്കേണ്ടെന്നും വിശാല്‍ പറഞ്ഞു. ചെന്നൈയില്‍ ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 27-ന് നടക്കുന്ന സമ്മേളനത്തിനായി വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വൻ വേദിയാണ് ഒരുക്കുന്നത്. പാർക്കിങ്ങിനായി മാത്രം 207 ഏക്കർ സ്ഥലം വേർതിരിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam