നടി തൃഷ കൃഷ്ണൻ്റെ ചെന്നൈയിലെ വസതിയുമായി ബന്ധപ്പെട്ട കേസിൽ അയൽവാസിയുമായി ഒത്തുതീർപ്പിലെത്തി താരം. ഈ വർഷം ആദ്യം ഫയൽ ചെയ്ത സിവിൽ കേസിൻ്റെ കോടതി ഫീസ് തിരികെ നൽകാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തൃഷയും അയൽവാസിയായ മെയ്യപ്പനും ഭാര്യ ശ്രീമതി കാവേരിയും അവരുടെ അഭിഭാഷകരും ഒപ്പിട്ട സംയുക്ത സെറ്റിൽമെൻ്റ് മെമ്മോയിലാണ് കേസ് തീർപ്പാക്കിയത്.
ജനുവരി 24 നായിരുന്നു തൃഷ ജസ്റ്റിസ് എൻ സതീഷ് കുമാറിന് മുമ്പാകെ പരാതി സമർപ്പിച്ചത്. ചെന്നൈയിലെ സെനോടാഫ് റോഡ് സെക്കൻഡ് ലെയ്‌നിലെ തൃഷയുടെ വസ്തുവിന്റെ കിഴക്കുള്ള ഭിത്തിയിൽ അയൽവാസി അറ്റകുറ്റപ്പണികൾ നടത്തുന്നത് തൻ്റെ വീടിൻ്റെ ഘടനാപരമായ സ്ഥിരതയെ ബാധിക്കുമെന്നതിനാൽ നിർമ്മാണപണികൾക്ക് താത്കാലിക സ്റ്റേ നൽകണമെന്ന് ആവശ്യപ്പെട്ടുളളതായിരുന്നു തൃഷയുടെ പരാതി.
തൃഷയുടെ വീടിനും അയൽവാസിയുടെ വീടിനും ഇടയിൽ പൊതുവായ മതിലുണ്ടെന്നും രണ്ട് കെട്ടിടങ്ങളും പഴയ ഉടമസ്ഥൻ നിർമ്മിച്ചതാണെന്നും പ്രാഥമിക കണ്ടെത്തലിൽ ജഡ്ജിക്ക് ബോധ്യമായി. മെയ്യപ്പനും ഭാര്യ ശ്രീമതി കാവേരിയും 2023-ൽ സമീപത്തുളള വസ്തു വാങ്ങുകയും കെട്ടിടം പൊളിച്ച് പുനർനിർമ്മാണപ്പണികൾ ആരംഭിക്കുകയും ചെയ്തു.
ഒരു മതിൽ അപ്പുറം നിൽക്കുന്ന വസ്തു പൊളിച്ചു പണിയുന്നതിലൂടെ തൃഷയുടെ ഉടമസ്ഥാവകാശത്തിലുളള കെട്ടിടത്തിനും കേടുപാടുകൾ വരാൻ സാധ്യതയുണ്ടെന്നായിരുന്നു തൃഷയുടെ വാദം. രണ്ട് യൂണിറ്റുകൾക്കും ഉറപ്പ് നൽകുന്നതാണ് പൊതുമതിൽ. സുരക്ഷ ഉറപ്പാക്കാതെ പൊതുമതിൽ പൊളിക്കുന്നത് വസ്തുവിൻ്റെ നിലവിലുള്ള ഘടനയിൽ മാറ്റം വരുത്തുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി കണ്ടെത്തി. ഇതേത്തുടർന്ന് പുനർനിർമാണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് കോടതി ഉത്തരവിട്ടു.
എന്നാൽ 2024 മാർച്ച് 21ന് തൃഷയുടെ അമ്മയും അയൽക്കാരിയും കോടതിക്ക് പുറമെയുളള ഒത്തുതീർപ്പു സാധ്യതകൾ അന്വേഷിച്ചുകൊണ്ട് ഹൈക്കോടതിയിൽ ഹാജരായിരുന്നു. ചർച്ച വിജയിക്കുകയും തർക്കം രമ്യമായി പരിഹരിക്കുകയും ചെയ്തതായാണ് ഒടുവിൽ താരം അറിയിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്