മലയാളത്തിലെ ശ്രദ്ധേയനായ യുവനായകനാണ് ശ്രീനാഥ് ഭാസി. ചെറുതും വലുതുമായ നിരവധി സിനിമകളിൽ ശ്രീനാഥ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
അടുത്തിടെ, താരത്തിന് സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് വിലക്കുകളും നേരിടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് മഞ്ഞുമ്മൽ ബോയിസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രീനാഥ് വലിയൊരു തിരിച്ചു വരവ് നടത്തിയത്. ഈ സിനിമ തനിക്കൊരു തെറാപ്പി ആയിരുന്നുവെന്ന് പറയുകയാണ് ശ്രീനാഥ് ഇപ്പോൾ.
മഞ്ഞുമ്മൽ ബോയ്‌സിൻ്റെ പിന്നാലെ ചിലവഴിച്ച സമയം എനിക്ക് തെറാപ്പി പോലെയായിരുന്നു. അന്നത്തെ അഭിമുഖത്തിൽ അങ്ങനെ പ്രതികരിച്ചതിന് ശേഷം ഞാൻ പോയി മാപ്പ് പറഞ്ഞു. ആ സമയത്ത് കരഞ്ഞുപോയി. ഞാൻ നന്നായി അഭിനയിക്കുന്നു എന്നായിരുന്നു അന്ന് പലരും പറഞ്ഞത്.
അതോടെ മനസിലാക്കി ഇനി സംസാരിക്കില്ല. പകരം പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കകയാണ് വേണ്ടതെന്ന്. സ്ട്രഗിൾസ് ഒരിക്കലും അവസാനിക്കില്ല.
പക്ഷെ മഞ്ഞുമ്മൽ വന്നതുകൊണ്ട് എനിക്ക് ആ സാഹചര്യത്തെ ഡീൽ ചെയ്യാൻ പറ്റി', എന്നാണ് ശ്രീനാഥ് പറയുന്നത്. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്