നടൻ സിദ്ദീഖിന്റെ വീട്ടിലേക്ക് പുതിയ അതിഥിയെത്തി. സിദ്ദീഖിന്റെ മകനും നടനുമായ ഷഹീനും ഡോ. അമൃത ദാസിനും പെൺകുഞ്ഞാണ് ജനിച്ചത്.
അമൃതയാണ് സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 10നാണ് ദമ്പതികൾക്ക് കുട്ടി ജനിച്ചതെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
'ദുആ ഷഹീൻ' എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. 2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം.
മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന സിനിമയിലൂടെയാണ് ഷാഹിൻ സിദ്ദിഖ് അഭിനയ രംഗത്തേക് അരങ്ങേറുന്നത്.
'കസബ', 'ടേക്ക് ഓഫ്', 'ഒരു കുട്ടനാടൻ ബ്ലോഗ്', 'വിജയ് സൂപ്പറും പൗർണ്ണമിയും ' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്