ദുരഭിമാനക്കൊലകളെ ന്യായീകരിച്ചിട്ടില്ലെന്ന് നടൻ രഞ്ജിത്ത്. ദുരഭിമാനക്കൊല അക്രമമല്ലെന്നാണ് താരം കഴിഞ്ഞ ദിവസം പറഞ്ഞത്.
വാക്കുകൾ വിവാദമായതോടെ തന്റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന ന്യായീകരണവുമായാണ് താരം രംഗത്ത് വന്നിരിക്കുന്നത്.
ദുരഭിമാനക്കൊലയെ ഒരാൾക്ക് എങ്ങനെ ന്യായീകരിക്കാൻ സാധിക്കുമെന്നും തന്റെ പേരിൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഏറ്റവും പുതിയ ചിത്രം കവുണ്ടംപാളയത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നടൻറെ വിവാദ പ്രസ്താവന.
'മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ, എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ. കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള കരുതൽ മാത്രമാണ്', എന്നാണ് രഞ്ജിത്ത് പറഞ്ഞത്.
ഈ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്