നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്.
വരനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബൈജു, രഞ്ജിത ദമ്പതികളുടെ മകളാണ് ഐശ്വര്യ. ലോകനാഥ് ആണ് ദമ്പതികളുടെ മകൻ. തിരുവനന്തപുരം നഗരത്തിൽനിന്നുള്ള താരങ്ങൾ നിറഞ്ഞ വിവാഹവേദിയിലാണ് ഐശ്വര്യ സുമംഗലിയായത്.
ഡോക്ടർ ആണ് ഐശ്വര്യ. ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ് രോഹിത്. ഷാജി കൈലാസ്, ആനി, സോന നായർ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു.
തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിൽ സുരേഷ് ഗോപിക്ക് എത്തിച്ചേരാൻ സാധിച്ചില്ല എങ്കിലും, ഭാര്യ രാധികാ സുരേഷ് ഗോപി വിവാഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്