കൊച്ചി; അമ്മ അംഗങ്ങളുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. പുതിയ ഭരണസമിതിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആഷിഖ് അബു പറഞ്ഞു.
വിലക്കിയവരെയും പുറത്തുപോയവരെയും തിരികെ കൊണ്ടുവരണം. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും ആഷിഖ് അബു പറഞ്ഞു.
സംഘടന നേതൃത്വത്തിലേക്ക് വനിതകള്‍ വരട്ടെ. സംഘടനയ്ക്കകത്തേക്ക് ജനാധിപത്യം കടന്നുവരികയാണ്. നേരത്തെ സംഘടന എടുക്കുന്ന പല അഭിപ്രായങ്ങളും ഏകപക്ഷീയമാണെന്ന് തോന്നുമായിരുന്നുവെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.
വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്