ജയിംസ് ബോണ്ട് ഏവർക്കും പ്രിയങ്കരനായ ആക്ഷന്‍ കഥാപാത്രം ആണ്. ഷോണ്‍ കോണറി, റോജര്‍ മൂര്‍, പിയേഴ്‌സ് ബ്രോസ്‌നന്‍, ഡാനിയല്‍ ക്രെയ്ഗ് തുടങ്ങിയ പല തലമുറയിലെ സൂപ്പര്‍താരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ജെയിംസ് ബോണ്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇപ്പോഴിതാ പുതിയ 'ജെയിംസ് ബോണ്ട്' ആയി ബ്രിട്ടിഷ് നടന്‍ ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ (33) വേഷമിടുമെന്നാണ് പുറത്തു വരുന്ന വിവരം.
ഇതു സംബന്ധിച്ച ഓഫര്‍ ഔദ്യോഗികമായി ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ നല്‍കിയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡാനിയല്‍ ക്രെയ്ഗിന്റെ പിന്‍ഗാമിയായി തന്നെ തിരഞ്ഞെടുത്ത കാര്യം ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ ഔദ്യോഗികമായി സ്ഥീകരിച്ചിട്ടില്ല.
അതേസമയം കരാര്‍ ഒപ്പിട്ട ശേഷമായിരിക്കും ഇതു സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുക എന്നാണ് വിവരം. 'ജയിംസ് ബോണ്ട്' ആയി അഭിനയിക്കുന്ന ഏഴാമത്തെ നടനായിയിരിക്കും ആരോണ്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്