കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്ന ഫോട്ടോയാണ് ബാലയും ചെറുപ്പകാലത്തിലുള്ള കോകിലയുടെയും ഫോട്ടോ. ഈ ഫോട്ടോ പ്രചരിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാല.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോ മോർഫിംഗ് ആണെന്നും സ്വത്തിന് വേണ്ടി ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യുന്ന കാര്യങ്ങളാണിതെന്നും ബാല ആരോപിച്ചു. സംഭവത്തിൽ സൈബർ സെല്ലിൽ താൻ പരാതി കൊടുത്തിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.
"ഞാനിപ്പോൾ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ്. പേഴ്സണൽ ഫോട്ടകളാണ് പുറത്തുവന്നിരിക്കുന്നത്. എന്റെ ഫോണിൽ എടുത്ത ഫോട്ടോസ്. പൊലീസിനെ വിളിച്ചിരുന്നു. സൈബർ സെല്ലിൽ ഞാൻ പരാതിയ കൊടുത്തിട്ടുണ്ട്. ഇതെങ്ങനെ പുറത്തുവന്നെന്ന് ഇപ്പോഴാണ് മനസിലായത്.
നാല് മാസം ഞാൻ ആശുപത്രിയിൽ ആയിരുന്നു. ആ നാല് മാസം എന്റെ ഫോൺ എവിടെയായിരുന്നു. എല്ലാവരും കൂട്ടുകൂടി. ഞാനിപ്പോൾ മനസമാധാനമായി ജീവിച്ച് പോവുകയാണ്. കോകില എനിക്ക് ദൈവമാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നതിന് കാരണം എന്റെ ഭാര്യയാണ്.
പ്ലാൻ ചെയ്താണ് ഇതൊക്കെയെങ്കിൽ ഞാൻ പ്രതികരിക്കും. എങ്ങനെ ഈ ഫോട്ടോകൾ പുറത്തുവന്നു. ആ ഫോട്ടോയിൽ മോർഫിംഗ് എങ്ങനെ ചെയ്തു. അത്രയും മോർഫിങ്ങും കള്ളത്തരവും ചെയ്ത്, കരുതിക്കൂട്ടി ചെയ്യുവാണെങ്കിൽ അത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ. ആരാണ് ഇതിന്റെ പുറകിലുള്ളത്. ഞാൻ ആരെയും കുറ്റം പറയുന്നില്ല. നാല് മാസം എന്റെ ഫോൺ എവിടെ ആയിരുന്നു. അത് മാത്രമാണ് എന്റെ ചോദ്യം. പിന്നെ ഞാനും ഫോട്ടോ ഇടും. കേരളം ഞെട്ടിപ്പോകുന്ന ഫോട്ടോ ഇതല്ല. വേറെയുണ്ട്", എന്നാണ് ബാല പറഞ്ഞത്. ഫിലിം ഫാക്ടറി എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്