കോഴിക്കോട്: കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടും.
ഘട്ടംഘട്ടമായി ഷട്ടര്‍ ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25 ഘനമീറ്റര്‍ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക. ഇത് മൂലം കുറ്റ്യാടി പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്