ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നത് : സന്തോഷ്‌ പണ്ഡിറ്റ്‌

MAY 4, 2021, 4:42 PM

നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തു വന്നതിന് പിന്നാലെ നിരവധി താരങ്ങള്‍ ഉള്‍പ്പടെ പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ വിജയം കൈവരിച്ച ഇടതുപക്ഷത്തിന് ആശംസകള്‍ അറിയിച്ചും തന്റെ അഭിപ്രായങ്ങളും വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്.

പാലായില്‍ ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ സന്തോഷ് കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും തന്റെ രാഷ്ട്രീയ നിരീക്ഷണ കുറിപ്പിലൂടെ വ്യക്തമാക്കി.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം:

vachakam
vachakam
vachakam

എല്‍ഡിഎഫിനു എല്ലാ ആശംസകളും…കേരളാ നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി അധികാരം നില നിര്‍ത്തിയല്ലോ .

ഇത് യുഡിഎഫിനു വലിയ തിരിച്ചടി ആണ് . കഴിഞ്ഞ തവണ കിട്ടിയ ഏക ബിജെപി സീറ്റും നഷ്ടപ്പെട്ടത് അവര്‍ക്കും ഞെട്ടല്‍ ഉണ്ടാക്കാം . കഴിഞ്ഞ തവണ സ്വതന്ത്രനായ മത്സരിച്ചു ജയിച്ച പി.സി. ജോര്‍ജ് ജിയുടെ പരാജയവും ഇത്തവണ സാക്ഷി ആയി .

ആസ്സാമിലും പുതുച്ചേരിയിലും ബിജെപി നയിക്കുന്ന എന്‍ഡിഎയും ബംഗാളില്‍ മമതാ ജിയും ഭരിക്കും. ആസ്സാമിലും ബംഗാളിലും തുടര്‍ ഭരണം ആണ്. ബംഗാളില്‍ കഴിഞ്ഞ തവണ 3 സീറ്റ് മാത്രം കിട്ടിയിരുന്ന ബിജെപി 83 സീറ്റ് പിടിച്ചു എന്നത് അവര്‍ക്കു ആശ്വസിക്കാം. പക്ഷേ കോണ്‍ഗ്രസ്, ഇടതുപക്ഷ സഖ്യത്തിന് വെറും 2 സീറ്റ് മാത്രമേ കിട്ടിയുള്ളൂ. കേരള രാഷ്ട്രീയത്തില്‍ തുടര്‍ ഭരണം കിട്ടിയതോടെ എല്‍ഡിഎഫിനു കഴിഞ്ഞ തവണയെക്കാള്‍ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുന്നു. കൊറോണാ കാലത്തു നല്‍കിയ കിറ്റു തുടരും എന്ന് കരുതാം .

vachakam
vachakam
vachakam

ജോസ് കെ. മാണി ജിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണ്. പൊതുവില്‍ കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുന്നു . അവര്‍ ഒരു വിഭാഗം യുഡിഎഫ് വിടുവാന്‍ എടുത്ത തീരുമാനം ശരിയായില്ല എന്ന് കരുതാം. മുസ്‌ലിം ലീഗ് ഈ ഫലം ഇരുത്തി ചിന്തിപ്പിക്കേണ്ട വിഷയം ആണ് . ഇനി 5 വര്‍ഷം കൂടി ഭരണം ഇല്ലാതെ എങ്ങനെ മുമ്ബോട്ടു പോകും ?

കോണ്‍ഗ്രസ് പ്രവര്‍ത്തന ഫണ്ട് വീണ്ടും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം . കേരളവും , കേന്ദ്രവും ഭരണത്തില്‍ ഇല്ല എന്നതും , പെട്ടെന്നൊന്നും തിരിച്ചു വരവ് ഉണ്ടാകില്ല എന്നും ചിന്തിച്ചാല്‍ സഹായിക്കുന്ന പലരും പിന്നോട്ട് പോവാം.

ഇനി യുഡിഎഫില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകാതെയും , ചില നേതാക്കള്‍ പാര്‍ട്ടി മാറാതെ നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും നേതാക്കള്‍ക്കു ആണ് . യഥാര്‍ഥത്തില്‍ ചെന്നിത്തല ജി ഒരു പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ ഒരു വലിയ വിജയം ആയിരുന്നു എന്നാണു എന്റെ വിലയിരുത്തല്‍. അടുത്ത ലോകസഭയില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാം . കഴിഞ്ഞ തവണത്തെ വിജയം യുഡിഫ് കിട്ടണം എന്നില്ല . മുമ്ബത്തെ അനുഭവം വച്ച്‌ , തുടര്‍ ഭരണം കിട്ടിയ ചില സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും ബിജെപിക്കു പിന്നീട് കൂടുതല്‍ ജനപ്രിയം ആയി അടുത്ത തെരഞ്ഞെടുപ്പുകളില്‍ പ്രകടനം നടത്തുവാന്‍ സാധിച്ചു എന്നാകും അവരുടെ കോണ്‍ഫിഡന്‍സ് .ഭൂരിഭാഗവും തുടര്‍ ഭരണം ലഭിച്ച പാര്‍ട്ടികള്‍ പിന്നീട് തകര്‍ന്നിട്ടും ഉണ്ട് .മാത്രവും അല്ല, ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആണ് എതിരാളി എന്നതിനാല്‍ കേരളത്തിലെ എല്‍ഡിഎഫ് വിജയം അവര്‍ക്കു സന്തോഷിക്കുവാന്‍ അവസരം നല്‍കാം .

vachakam
vachakam
vachakam

തോറ്റവര്‍ ദയവു ചെയ്തു ഇവിഎം മിഷിനെ കുറ്റം പറഞ്ഞു പരാജയത്തെ ന്യായീകരിക്കരുത് . ഇനി കേരളത്തില്‍ ഒരു നല്ല ഭരണം പ്രതീക്ഷിക്കുന്നു .

(വാല്‍കഷ്ണം … തോറ്റവരൊന്നും വിഷമിക്കരുത് . എപ്പോഴും ജനങ്ങളോടോപ്പോം ഉണ്ടാവുക . ഒന്നും ഒന്നിന്റെയും അവസാനം അല്ല എന്ന് ചിന്തിക്കുക . എല്ലാം നല്ലതിന് വേണ്ടി ആണ് എന്ന് കരുതുക. വിജയിച്ചവര്‍ കക്ഷി രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സേവിക്കുക. )

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam