മുസ്ലിം സംവരണം സംബന്ധിച്ച ബിജെപി കര്‍ണാടക ഘടകത്തിന്റെ വിവാദ വീഡിയോ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

MAY 7, 2024, 7:03 PM

ന്യൂഡെല്‍ഹി: ബിജെപി കര്‍ണാടക ഘടകം പോസ്റ്റ് ചെയ്ത ആനിമേറ്റഡ് വീഡിയോ നീക്കം ചെയ്യാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ചൊവ്വാഴ്ച എക്സിനോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതാണ് പോസ്‌റ്റെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മുസ്ലീം സംവരണ തര്‍ക്കത്തിനിടയില്‍ കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപി ആനിമേറ്റഡ് വീഡിയോ പുറത്തിറക്കിയത്.  

സംവരണത്തെ പ്രതിനിധീകരിക്കുന്ന ഒരു കൊട്ടയില്‍ പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവരെ 'മുട്ടകള്‍' ആയി ചിത്രീകരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒരു ആനിമേറ്റഡ് കഥാപാത്രം മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു 'മുട്ട' അതേ കൊട്ടയില്‍ ഇടാന്‍ ശ്രമിക്കുന്നു. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളേക്കാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീം സമുദായത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് വീഡിയോ സൂചിപ്പിക്കുന്നു. 

ശനിയാഴ്ച വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, പാര്‍ട്ടി ഐടി സെല്‍ മേധാവി അമിത് മാളവ്യ, സംസ്ഥാന ഘടകം മേധാവി ബി വൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

vachakam
vachakam
vachakam

വീഡിയോ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുക മാത്രമല്ല, 1989 ലെ എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റമാണെന്നും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ചെയര്‍മാന്‍ രമേഷ് ബാബു പരാതിയില്‍ പറഞ്ഞു. 

ജനപ്രാതിനിധ്യ നിയമം ലംഘിച്ചതിന് കര്‍ണാടക പോലീസ് എക്സിന് നോട്ടീസ് അയച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam