മുസ്ലീങ്ങള്‍ക്ക് സംവരണം പൂര്‍ണ്ണമായി ലഭിക്കണമെന്ന് ലാലു പ്രസാദ് യാദവ്

MAY 7, 2024, 2:55 PM

പട്‌ന: മുസ്ലീം സംവരണത്തെ പിന്തുണച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. 'മുസ്ലീങ്ങള്‍ക്ക് സംവരണം പൂര്‍ണ്ണമായി ലഭിക്കണം' എന്ന് ലാലു പ്രസ്താവിച്ചു. മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയാണ് ലാലു മുസ്ലീം സംവരണ വിഷയം ഉയര്‍ത്തിയത്. ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി നേതാവ് ആരോപിച്ചു.

തിങ്കളാഴ്ച ബീഹാറിലെ ഉജിയാര്‍പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടകയിലും ആന്ധ്രയിലും എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട കുറച്ചുകൊണ്ട് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കിയെന്ന് ആരോപിച്ചതിന് മറുപടിയായാണ് ലാലുവിന്റെ പ്രസ്താവന. പ്രധാനമന്ത്രി മോദിയും മുസ്ലീം സംവരണം ഉയര്‍ത്തി കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും എതിരെ പ്രചാരണം കൊഴുപ്പിച്ചു വരികയാണ്.

വോട്ടര്‍മാര്‍ തന്റെ പാര്‍ട്ടിക്ക് അനുകൂലമാണെന്നും ബിജെപി ഭയപ്പാടിലാണെന്നും ലാലു പറഞ്ഞു. ജംഗിള്‍ രാജ് (കാട്ടു നീതി ഭരണം) തിരിച്ചുവരുമെന്ന് പറഞ്ഞ് ആളുകളെ പ്രകോപിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ആര്‍ജെഡി മേധാവി അവകാശപ്പെട്ടു. 'വോട്ടര്‍മാര്‍ ഞങ്ങളുടെ പക്ഷത്താണ്... 'ജംഗിള്‍ രാജ്' ഉണ്ടാകുമെന്ന് അവര്‍ പറയുന്നു, അവര്‍ ആളുകളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു, അവര്‍ (ബിജെപി) ഭരണഘടനയും ജനാധിപത്യവും അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു,' ലാലു ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam