മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര; നാളെ നടക്കാനിരുന്ന സംസ്ഥാന മന്ത്രിസഭായോഗം മാറ്റിവെച്ചു 

MAY 7, 2024, 9:33 PM

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ തുടർന്ന് നാളെ നടക്കാനിരുന്ന സംസ്ഥാന മന്ത്രിസഭായോഗം മാറ്റിവെച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് മന്ത്രിസഭാ യോഗം മാറ്റി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും കുടുംബവും ഇന്നലെയാണ് വിദേശത്തേയ്ക്ക് യാത്ര പോയത്. 16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുക എന്നാണ് പുറത്തു വരുന്ന വിവരം. യാത്ര കഴിഞ്ഞ് 21ന് കേരളത്തില്‍ മടങ്ങിയെത്തും.

എന്നാൽ സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ സർക്കാർ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാല്‍ അത്തരം അറിയിപ്പുകള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam