കോണ്‍ഗ്രസിന് കാലിടറും; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കെ.സുരേന്ദ്രൻ

MAY 7, 2024, 9:13 PM

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ  പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും കാലിടറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും വോട്ട് ശതമാനം ഗണ്യമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ച തിരുവനന്തപുരത്തും സുരേഷ് ഗോപി മത്സരിച്ച തൃശൂരിലും വിജയിക്കുമെന്ന് ബിജെപി നേതൃയോഗത്തില്‍ വിലയിരുത്തി.

vachakam
vachakam
vachakam

ശശി തരൂര്‍ ഇത്തവണ തിരുവനന്തപുരത്ത് തോറ്റ് തുന്നംപാടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് ജയിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ അഞ്ച് സീറ്റില്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന് പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മ്പും  ഇതേ കാര്യം തന്നെയാണ് താന്‍ പറഞ്ഞതെന്നും അതേ നിലപാട് തന്നെയാണ് ഇപ്പോഴെന്നും ജാവഡേക്കര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam