മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നു; ഡികെ ശിവകുമാറിന്റെ മുഖ്യമന്ത്രിപദ മോഹം പ്രശ്‌നമല്ല: സിദ്ധരാമയ്യ

MARCH 30, 2023, 3:16 PM

ബെംഗളൂരു: കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ മുഖ്യമന്ത്രിപദ മോഹം തനിക്ക് പ്രശ്‌നമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 

'മുഖ്യമന്ത്രി പദാര്‍ത്ഥിയാണ് ഞാനെന്നത് 100% ഉറപ്പായ സംഗതിയാണ്. ഞാനും ഡികെ ശിവകുമാറും ഈ മുഖ്യമന്ത്രി സ്ഥാനമോഹികളാണ്. ജി പരമേശ്വരയുടെ കാര്യം അറിയില്ല. പക്ഷേ അദ്ദേഹവും ഈ ആഗ്രഹം മുന്‍പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ തെറ്റൊന്നുമില്ല,' സിദ്ധരാമയ്യ വ്യക്തമാക്കി. 

കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റക്കെട്ടാണെന്നും സഭാല നേതാവിനെ അന്തിമമായി തീരുമാനിക്കുക തെരഞ്ഞെടുത്തു വരുന്ന എംഎല്‍എമാരാണെന്നും ശിവകുമാറിനോടുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ചുള്ള ചോദ്യത്തോട് സിദ്ധരാമയ്യ പ്രതികരിച്ചു. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യമില്ലെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam