2030 ആകുമ്പോൾ കൂടുതൽ പാർക്കുകൾ ജലസ്രോതസുകൾ

MAY 7, 2021, 3:50 PM

ബൈഡൻ ഭരണനേതൃത്വം 2030 ആകുമ്പോൾ എപ്രകാരമാണ് യു. എസ്. സ്ഥലവും, വെള്ളവും, 30% ഉപയോഗിക്കപ്പെടാതെ സംരക്ഷിച്ചു നില നിർത്തുന്നത് എന്നതിനുള്ള നടപടി വിവരങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് വ്യാഴാഴ്ച അവതരിപ്പിച്ചു. പ്രാദേശികമായ സംരക്ഷണ രീതികൾ മുഖേനയാണ് ഇത് നടപ്പാക്കുന്നത്. നമുക്ക് ചുറ്റിലും ഉള്ള തരിശു ഭൂമിയും, വെള്ളവും പരിരക്ഷിക്കുന്നതു പ്രാദേശികമായി അവിടെ തന്നെ ജീവിക്കുന്നവർ മുൻകൈ എടുത്തു നടപ്പാക്കുന്നതാണ് ബൈഡന്റെ പദ്ധതി. 2030  ആകുമ്പോൾ 30 % ഇപ്രകാരം സംരക്ഷിക്കപ്പെടും ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതലായി.

സമൂഹത്തിൽ പ്രവർത്തിക്കുന്നതിന് സജ്ജരായി പ്രവർത്തകർ ഒത്തു ചേരുന്നു, സംരക്ഷകരാകുന്നു. അവർ പ്രകൃതിയെ തിരിച്ചറിയുന്നു. സംസ്ഥാനങ്ങളിലും, ആദിവാസി മേഖലകളിലും പ്രവർത്തിക്കുന്നു. വൈറ്റ് ഹൗസ് ദേശീയ കാലാവസ്ഥ ഉപദേശക ജീന മക്കാർത്തി വ്യാഴാഴ്ച വിവരിച്ചത് വിവിധ ഗ്രൂപ്പുകൾ പദ്ധതികൾ തയ്യാറാക്കും മുൻപോട്ടു പോകാൻ ആവശ്യമായത്,

പ്രകൃതി സംരക്ഷണത്തിന്റെ പുരോഗതി വില ഇരുത്തപ്പെടും കാലാകാലങ്ങളിൽ, അതിനു ശാസ്ത്രീയ അവലോകനം നടത്തും. അളവ് കോലുകൾ ഉപയോഗിച്ച് മാത്രമല്ല, അങ്ങനെ മുന്നോട്ടു നീങ്ങുമ്പോൾ ഫലങ്ങൾ കൂടി നേരിട്ട് ബോധ്യപ്പെടും. അപ്പോൾ ലക്ഷ്യത്തിൽ എത്താൻ അവ സഹായിക്കും. ഇത് ഒരു വലിയ തുടക്കം ആണ്. ഇതൊരു അവസാനമല്ല എന്നും അവർ കൂട്ടി ചേർത്തു.

vachakam
vachakam
vachakam

ഈ പ്രോജക്ടിന് എത്ര മാത്രം ചെലവുണ്ടാകുമെന്നു ഇപ്പോൾ അറിയില്ല. അത് കൊണ്ട് ഫണ്ട് നീക്കി വയ്ക്കാനും കഴിയില്ല. ബൈഡന്റെ പുതിയ ബഡ്ജറ്റ് അഭ്യർത്ഥനയിൽ പ്രകൃതി സംരക്ഷണത്തിനും, പരിപാലനത്തിനും, നിക്ഷേപങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഫണ്ടിംഗ് മെക്കാനിസം ഉണ്ട്. ആരംഭിക്കുന്നതിനു മുന്നോട്ടു പോകുന്നത് അനുസരിച്ചു ആവശ്യമായത് വീണ്ടും കൂട്ടി ചേർക്കും എന്ന് കാലാവസ്ഥ ഉപദേശക ജീന മക്കാർത്തി പറഞ്ഞു.

അമേരിക്കയിലെ കൃഷിക്കാരും, വന മേഖലകൾക്ക് അടുത്ത് താമസിക്കുന്നവരും, ആദിവാസികളും, കൂടുതൽ പങ്കെടുപ്പിക്കുന്ന വോളണ്ടറി പദ്ധതികൾ പ്രാദേശികമായി ഉണ്ടാകും. അവർ തുറന്ന സ്ഥലങ്ങൾ കൂടുതൽ കണ്ടെത്തും, കൂടുതൽ പാർക്കുകൾ കണ്ടെത്തും എന്ന് പറഞ്ഞു.

Biden administration details plans to conserve 30% of US land and water by 2030

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam