ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നും തുടരുന്നു

APRIL 26, 2024, 1:37 PM

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോപോറില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ഭീകരരെ വധിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നും തുടരുകയാണ്.

അതേസമയം കൊല്ലപ്പെട്ട ഭീകരര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്നോ, ഇവരുടെ പേര് വിവരങ്ങളോ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സോപോറയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സോപോര്‍ പൊലീസിന്റെ SOG, 22 RR, CRPF വിഭാഗങ്ങള്‍ തിരച്ചില്‍ നടത്തിയത്. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലാണെന്നും ഇവര്‍ സുഖം പ്രാപിച്ച് വരികയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam