രണ്ട് സിംകാര്‍ഡ് ഉപയോഗിക്കുന്നവരാണോ? മുട്ടൻ പണി വരുന്നു, കീശ കീറും !!

MAY 6, 2024, 8:26 AM

ന്യൂഡല്‍ഹി: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവർക്ക് മുട്ടൻ പണി വരുന്നു.ഒന്നിലധികം സിംകാര്‍ഡ് ഉപയോഗിക്കുന്ന പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരെ ഒരുപോലെ ബാധിക്കുന്നതാണ് നടപ്പിലാക്കാന്‍ പോകുന്ന തീരുമാനം. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ തന്നെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വാലിഡിറ്റി, ഡാറ്റാ പാക്കേജ് എന്നിവയുടെ താരിഫ് ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.

ജൂണ്‍ പകുതിയോടെയോ ജൂലായ് ആദ്യത്തോടെയോ രാജ്യത്ത് ടെലികോം താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റ എന്നിവയുടെ താരിഫ് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

vachakam
vachakam
vachakam

നിലവിലെ നിരക്കില്‍ നിന്ന് 20 ശതമാനം വരെ ടെലികോം കമ്ബനികള്‍ വര്‍ദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 4ജി നിരക്കില്‍ ഈടാക്കുന്നത് 5ജി നിരക്കിലേക്ക് മാറും. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനം പ്രാബല്യത്തിൽ വരും. 'ജൂൺ 2024 ആകുമ്പോഴേക്കും പ്രതിമാസ പ്ലാനുകൾക്ക് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ പണം നൽകേണ്ടി വരും', ആഗോള ബ്രോക്കറേജ് സ്ഥാപനമായ CLSA യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത് 2024 താരിഫ് വർദ്ധനയുടെ വർഷമായിരിക്കുമെന്നാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam