കനത്ത ചൂടിലും കനത്ത പോളിങ്; ഇതുവരെ രേഖപ്പെടുത്തിയത് 40.23 ശതമാനമാനം

APRIL 26, 2024, 1:59 PM

കൊച്ചി: സംസ്ഥാനത്ത് വോട്ടെടുപ്പ് ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 40.23 ശതമാനമാനം പോളിങ്. കനത്ത ചൂടിലും പോളിങ് സ്റ്റേഷനുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്.

വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2,77,49,159 വോട്ടര്‍മാരാണ് ആകെയുള്ളത്. 40.16 ശതമാനം പോളിങ് രേഖപ്പെടുത്തിയ ആറ്റിങ്ങലാണ് മുമ്പില്‍. എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് 35 ശതമാനം കടന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായാണ് തുടരുന്നത്.

എന്നാല്‍ എറണാകുളം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്‌കൂളിലെ ബൂത്ത് നമ്പര്‍ 132ലാണ് സംഭവം. ഇവിടെ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി തങ്കമ്മയുടെ വോട്ടാണ് മറ്റാരോ ചെയ്‌തെന്ന ആരോപണം ഉയര്‍ന്നത്. തന്റെ വോട്ട് മറ്റാരോ ചെയ്‌തെന്നും ഇതു ചെയ്തത് ആരാണെന്ന് കണ്ടെത്തണമെന്നും തങ്കമ്മ പറഞ്ഞു. സിസിടിവി ഉള്ളതിനാല്‍ ആരാണ് കള്ളവോട്ട് ചെയ്തത് എന്ന് കണ്ടെത്താന്‍ പറ്റിയേക്കും എന്നാണ് പ്രതീക്ഷ. തങ്കമ്മയ്ക്ക് പകരം വോട്ടു ചെയ്യാനുള്ള സംവിധാനം ശരിയാക്കി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  

കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam