ഗോവ പ്രചാരണത്തിന് എഎപി ഡെല്‍ഹി മദ്യ അഴിമതി പണം ഉപയോഗിച്ചെന്ന് ഇഡി

FEBRUARY 2, 2023, 6:57 PM

ന്യൂഡെല്‍ഹി: ആംആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എഎപി ഡെല്‍ഹി മദ്യ അഴിമതികേസിലെ പണം ഉപയോഗിച്ചെന്ന് ഇഡി ആരോപിച്ചു. കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഗോവ തെരഞ്ഞെടുപ്പില്‍ എഎപി രണ്ട് സീറ്റുകളില്‍ വിജയം നേടിയിരുന്നു.

എഎപിയുടെ സര്‍വേ ടീമില്‍ അംഗമായിരുന്ന യുവാക്കള്‍ക്ക് 70 ലക്ഷം രൂപ പണമായി നല്‍കിയെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. പ്രതിഫലം പണമായി കൈപ്പറ്റണമെന്ന് എഎപി കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍ നിര്‍ദേശിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് മുഗുന്ദ ശ്രീനിവാസലു റെഡ്ഡിയും മുഖ്യമന്ത്രി കെസിആറിന്റെ മകള്‍ കെ കവിതയും മറ്റും അംഗമായ ഗ്രൂപ്പില്‍ നിന്ന് 100 കോടി രൂപ വിജയ് നായര്‍ക്ക് ലഭിച്ചു. ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായി ദിനേഷ് അറോറ വഴിയാണ് ഈ പണം വിജയ് നായരുടെ കൈയിലെത്തിയതെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണം തുടരുകയാണെന്നും ഏജന്‍സി കോടതിയെ അറിയിച്ചു. 

ആരോപണങ്ങള്‍ സാങ്കല്‍പ്പികമാണെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam