സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു

JULY 24, 2026, 12:52 AM

പെരിന്തൽമണ്ണ: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ല്യാർ (81) അന്തരിച്ചു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം തിരൂർക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.

2016ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വയോഗത്തോടെയാണ് സമസ്തയുടെ ജനറൽ സെക്രട്ടറിയായത്.

vachakam
vachakam
vachakam

കാസർകോട് ഉൾപ്പെടെ നിരവധി മഹല്ലുകളുടെ ഖാസിയും പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പലുമായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്.

ഓൾ ഇന്ത്യ പേഴ്‌സണൽ ലോ ബോർഡ്, മുസ്ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവായിരുന്നു.

1945ൽ മലപ്പുറം ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായാണ് ജനനം. മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.

vachakam
vachakam
vachakam

ഭാര്യമാർ: ഫാത്തിമ, നഫീസ.

മക്കൾ: മൂസ ഫൈസി, അബൂബക്കർ ഫൈസി, ഖദീജ, സൈനബ, മൈമൂന, മറിയം, ഹഫ്‌സ.

മരുമക്കൾ: അബ്ദുസലാം ഫൈസി, സലാം ദാരിമി, അബ്ദുറഹ്മാൻ ദാരിമി, ലിയാഉദ്ധീൻ ഫൈസി, ഹബീബുള്ള ഫൈസി, സകിയ്യ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam