ബ്രദർ തോമസ് ചാക്കോ (91) അമേരിക്കയിലെ നോർത്ത് കരോലിനയിൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷ നവംബർ 28-ന്

NOVEMBER 23, 2026, 6:13 PM


പിറ്റ്സ്ബറോ (നോർത്ത് കരോലിന): കുമ്പനാട് മണിയാട്ട് പരേതരായ എം. ടി. ചാക്കോയുടെയും മേരി ചാക്കോയുടെയും (ഈശോ) മകനും അമേരിക്കയിലെ നോർത്ത് കരോലിനയിൽ താമസക്കാരനുമായ ബ്രദർ തോമസ് ചാക്കോ (കുഞ്ഞുകുഞ്ഞ് – 91) 2026 നവംബർ 20-ന് അന്തരിച്ചു

ഭാര്യ: സിസ്റ്റർ സൂസൻ തോമസ്.

മക്കൾ: മേരി സാം, ദീന ഗെയിനർ, ഐറിൻ ഷെയ്ബ്.

സഹോദരങ്ങൾ: ജോൺ ജേക്കബ് മണിയാട്ട് (ഡെലവെയർ), മാത്യൂസ് ജേക്കബ് (മിഷിഗൺ), ഡോ. ആനിയമ്മ ചെറിയാൻ (പുത്തൻകാവ്).

അനുസ്മരണ ശുശ്രൂഷ നവംബർ 28-ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് പിറ്റ്സ്ബറോയിലെ എമ്മാവൂസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ (Emmaus Baptist Church, 2430 Silk Hope Gum Spring Road, Pittsboro, N.C. 27312) നടക്കും. മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ ജോൺ മണിയാട്ടുമായി ബന്ധപ്പെടുക: 302 593 1419.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam