പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് നിര്യാതനായി

NOVEMBER 14, 2026, 6:13 PM

ഫ്‌ളോറിഡ: പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി. നവംബർ 11 ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതശുശ്രൂഷാ ജീവിതത്തിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ ഇടംനേടിയ വ്യക്തിയാണ് അദ്ദേഹം.

'ക്രിസ്തുവിലുള്ള വലിയ പ്രത്യാശയോടെയും എന്നാൽ ഭാരപ്പെട്ട ഹൃദയത്തോടെയുമാണ് ഞങ്ങളുടെ പ്രിയപ്പെട്ട ഭർത്താവിന്റെയും പിതാവിന്റെയും മുത്തശ്ശന്റെയും വേർപാട് ഞങ്ങൾ അറിയിക്കുന്നത്,' കുടുംബം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

സംഗീതത്തിലൂടെയും പ്രസംഗത്തിലൂടെയും വ്യക്തിപരമായ ശുശ്രൂഷകളിലൂടെയും 50 വർഷത്തിലേറെക്കാലം ക്രിസ്ത്യൻ സുവിശേഷം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചു.

1970കളിൽ റെക്കോർഡിംഗ് കരിയർ ആരംഭിച്ച സ്റ്റീവ് ക്യാമ്പ്, ഗ്രാമി നാമനിർദ്ദേശം ലഭിച്ച ഒരു സമകാലിക ക്രിസ്ത്യൻ കലാകാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ലോകമെമ്പാടുമുള്ള സംഗീത ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.


vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam