ചുങ്കത്തറ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അടൂർ -കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മാതാവ് ചുങ്കത്തറ കാടുവെട്ടൂർ തച്ചിരുപറമ്പിൽ ശോശാമ്മ കുര്യാക്കോസ് (89) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ നവംബർ 20 വെള്ളിയാഴ്ച ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടക്കും.
നവംബർ 19 വ്യാഴാഴ്ച രാവിലെ 10:00ന് ഭൗതികശരീരം പരുമല ആശുപത്രിയിൽനിന്ന് കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലേക്ക് കൊണ്ടുപോകും. അവിടത്തെ പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും ശേഷം രാത്രി ഏഴിന് ഭൗതികശരീരം ചുങ്കത്തറയിലെ വസതിയിലേക്ക് കൊണ്ടുപോകും.
വെള്ളിയാഴ്ച രാവിലെ 10ന് ചുങ്കത്തറയിലെ വസതിയിൽ സംസ്‌കാര ശുശ്രൂഷയുടെ മൂന്നാം ക്രമം ആരംഭിക്കും. തുടർന്ന് ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
