ഡാളസ്: തിരുവല്ല കിഴക്കുംമുറി കീഴ്ശാന്തി മഠത്തിൽ വേണുഗോപാൽ (വേണു മാഷ്) നിര്യാതനായി.
കാൽ വഴുതി വീണതിനെ തുടർന്ന് തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് പരുമല ആശുപത്രിയിലും, തുടർന്ന് വൈക്കം ഇൻഡോഅമേരിക്കൻ ആശുപത്രിയിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു (നവംബർ 27) അന്ത്യം.
പരേതന്റെ സഹോദരിയാണ് ഡാളസിലെ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. അംബിക എസ്. നായർ
നാട്ടിലെ നിരവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപകൻ എന്ന നിലയിൽ പ്രായഭേദമന്യേ ഏവർക്കും പ്രിയങ്കരനായ 'വേണു മാഷ്' ആയിരുന്നു അദ്ദേഹം.
മികച്ച പൊതുപ്രവർത്തകനും സഹകാരിയുമായിരുന്ന അദ്ദേഹം, കാവുംഭാഗം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിച്ചിട്ടുണ്ട്. അധികാര സ്ഥാനങ്ങളോട് അകലം പാലിച്ചുകൊണ്ട് സാമൂഹികരാഷ്ട്രീയ രംഗങ്ങളിൽ നിസ്വാർത്ഥമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും, എന്നും ലാളിത്യവും എളിമയും മുറുകെപ്പിടിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
പരേതന്റെ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
