ഷിക്കാഗോ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർഡോ. വൽസൻ ഏബ്രഹാമിന്റെ (74) സംസ്‌കാരം ഡിസംബർ 6 ന് കാലിഫോർണിയായിൽ നടക്കും. രോഗബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം നവംബർ 4 ബുധനാഴ്ച വൈകീട്ടാണ് അന്തരിച്ചത്.
ഐപിസി സ്ഥാപകനേതാക്കളിൽ ഒരാളായ പാസ്റ്റർ കെ.ഇ. ഏബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി.എസ്. ഏബ്രഹാമിന്റെയുംമേരി ഏബ്രഹാമിന്റെയും മകനുമാണ്.
ഇന്ത്യഗോസ്പൽ ഔട്ട്‌റീച്ച് സ്ഥാപകനും പ്രസിഡന്റുമായ അദ്ദേഹം ഇന്ത്യ ബൈബിൾകോളജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായുംസേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1984 മുതൽ ഇന്ത്യയിലുടനീളം സഭാ സ്ഥാപനത്തിനും മിഷനറിമാരുടെയും സഭാനേതാക്കളുടെയും പരിശീലനത്തിനുംനേതൃത്വം നൽകി.
2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായും 2019 മുതൽ ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ്. 1982ൽ ഭാര്യ ലാലി ഏബ്രഹാമിനൊപ്പം തെക്കൻ കാലിഫോർണിയയിൽ പ്രാർഥനാ കൂട്ടായ്മകൾക്ക് തുടക്കം കുറിച്ചിരുന്നു.
മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. കുമ്പനാട് കൺവൻഷനുകളിലൂടെയും അന്തർദേശീയതലത്തിൽ വിവിധവേദികളിൽ ഇംഗ്ലീഷ് പ്രസംഗങ്ങളിലൂടെയും ഒരു തലമുറയെ തന്നെ അദ്ദേഹം ഏറെ സ്വാധീനിച്ചിരുന്നു.
ഭാര്യ: ലാലി ഏബ്രഹാം.
മക്കൾ : സ്‌നേഹ, ആൻ, സന്തോഷ് , ആഷ (എല്ലാവരും യുഎസ്എ).
സഹോദരിമാർ: ആനിജേക്കബ് , സ്റ്റാർല ലൂക്ക് (കുമ്പനാട്),ഷേർലി ചാക്കോ (യുഎസ്എ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
