ഇടിക്കുള ജേക്കബ് നിര്യാതനായി; സംസ്‌കാരം നവംബർ 21ന് ടൊറന്റോയിൽ

NOVEMBER 13, 2026, 11:06 PM

ടൊറന്റോ: എഡ്മന്റൺ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ഇടവകയുടെ പ്രമുഖ സ്ഥാപകാംഗമായ ചാമക്കാലയിൽ ഇടിക്കുള ജേക്കബ് (തങ്കച്ചൻ -84) 2026 നവംബർ 11ന് നിര്യാതനായി.

സാങ്കേതികവിദ്യയോടും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളോടും ഏറെ താൽപര്യമുണ്ടായിരുന്ന ജേക്കബ്, അറ്റകുറ്റപ്പണികളിലും മറ്റുള്ളവരെ സഹായിക്കുന്നതിലും സദാ സന്നദ്ധനായിരുന്നു.

നർമബോധവും പ്രായോഗികജ്ഞാനവും സൗഹൃദപൂർണമായ ഇടപെടലുകളും അദ്ദേഹത്തെ ഏവർക്കും പ്രിയങ്കരനാക്കി. കാനഡയിലെത്തിയ നിരവധി പുതിയ കുടിയേറ്റക്കാർക്ക് സ്വന്തം കാലിൽ നിൽക്കാനാകുന്നതുവരെ ജേക്കബും ഭാര്യയും വീട്ടിൽ താമസസൗകര്യവും പിന്തുണയും നൽകിയിരുന്നു.

vachakam
vachakam
vachakam

എഡ്മന്റൺ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ഇടവകയുടെ വളർച്ചയിലും സ്ഥിരമായ ദേവാലയസ്ഥലം സ്വന്തമാക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. വിവിധ നേതൃത്വചുമതലകൾ നിർവഹിച്ച അദ്ദേഹം എഡ്മന്റൺ സന്ദർശിച്ച വൈദികരെയും മെത്രാപ്പോലീത്തമാരെയും സ്വന്തം ഭവനത്തിൽ സ്വീകരിച്ച് ആതിഥ്യമരുളിയിരുന്നു. 2021ൽ ഭാര്യയോടൊപ്പം ടൊറന്റോയിലേക്ക് താമസം മാറ്റിയ അദ്ദേഹം അവസാന വർഷങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചു.

ഭാര്യ: സൂസൻ (ശോശാമ്മ). 

മക്കൾ: സ്റ്റീവൻ, ബെഞ്ചമിൻ. മരുമക്കൾ: ലിൻ, ദീപ.

vachakam
vachakam
vachakam

കൊച്ചുമക്കൾ: ഡിലൻ, ബെഥനി, ഇരട്ടകളായ എമ്മ, ഈവ.

സഹോദരിമാർ: അമ്മിണി, ഗ്രേസി (ഇന്ത്യ).

പൊതുദർശനം: നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 4:00 മുതൽ രാത്രി 8:00 വരെ ടൊറന്റോയിലെ ലിനെറ്റ് ഫ്യൂണറൽ ഹോമിൽ (Lynett Funeral Home, 3299 Dundas tSreet West, Toronto).

vachakam
vachakam
vachakam

സംസ്‌കാരശുശ്രൂഷ: നവംബർ 21 ശനിയാഴ്ച രാവിലെ 10: 00 ന് ലിനെറ്റ് ഫ്യൂണറൽ ഹോം ചാപ്പലിൽ. തുടർന്ന് സാങ്ച്വറി പാർക്ക് സെമിത്തേരിയിൽ (Sanctuary Park Cemetery, 1570 Royal York Road, Toronto) സംസ്‌കാരം നടക്കും.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam