മേരിക്കുട്ടി തോമസ് ന്യൂജേഴ്‌സിയിൽ നിര്യാതയായി

JUNE 5, 2026, 6:58 AM

ന്യൂജേഴ്‌സി: മുളന്തുരുത്തി കൊച്ചുപറമ്പിൽ പരേതനായ തോമസ് കൊച്ചുപറമ്പിലിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (72) ന്യൂജേഴ്‌സിയിൽ നിര്യാതയായി. ദീർഘകാലമായി ന്യൂജേഴ്‌സിയിൽ സ്ഥിര താമസമായിരുന്നു. പൊതുദർശനവും സംസ്‌കാരവും ജൂൺ 5, 6 തീയതികളിൽ നടക്കും.

കേരളത്തിലെ എറണാകുളം ജില്ലയിലെ പൂതൃക്ക വേങ്ങശ്ശേരിമഠത്തിൽ പരേതരായ കുര്യാക്കോസിന്റെയും അന്നമ്മയുടെയും മകളാണ്.

മകൻ: സാമൂഹ്യ പ്രവർത്തകനും കലാകാരനുമായ മെവിൻ തോമസ് (ന്യൂജേഴ്‌സി ട്രാൻസിറ്റ്).

vachakam
vachakam
vachakam

മരുമകൾ: അഞ്ജലി തോമസ്.

കൊച്ചുമകൾ: ജെയ്മി.

സഹോദരങ്ങൾ: ഔസേഫ് വി.കെ., പൗലൂസ് വി.കെ., സോമൻ വി.കെ., ജോണി വി.കെ., സാറാക്കുട്ടി, എൽസൻ(എല്ലാവരും കേരളത്തിൽ).

vachakam
vachakam
vachakam

ന്യൂജേഴ്‌സി കാർട്ടറ്റ സെന്റ് ജോർജ് മലങ്കര സിറിയൻ ഓർത്തഡോക്‌സ് ദേവാലയ സ്ഥാപക അംഗം, ന്യൂജേഴ്‌സിയിലെ ഡെൻവില്ലിലുള്ള സെന്റ് ക്ലയേഴ്‌സ് ഹോസ്പിറ്റലിലെ നഴ്‌സുമായിരുന്നു മേരി തോമസ്.

ന്യൂജേഴ്‌സിയിലെ വാണാക്യൂ സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലത്തിലെ സജീവ അംഗങ്ങളാണ്.

പൊതുദർശനം, അനുസ്മരണ ശുശ്രൂഷകളും സംസ്‌കാര ശുശ്രൂഷകളും: ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണിവരെ മാതൃഇടവയായ വാണാക്യൂ സെന്റ് ജെയിംസ് സിറിയൻഓർത്തഡോക്‌സ് ദേവാലയത്തിൽ. ഇടവക വികാരി റവ. ഫാ. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി, മുൻ വികാരിമാരായ വെരി. റവ. ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്‌കോപ്പ, റവ. ഫാ. ജോയി ജോൺ, റവ. ഫാദർ രാജൻ പീറ്റർ, റവ. ഫാദർ ആകാശ് പോൾ തുടങ്ങിയവർ കാർമ്മികത്വം വഹിക്കും.

vachakam
vachakam
vachakam

സംസ്‌കാരം ജൂൺ 6 ശനിയാഴ്ച.

കൂടുതൽ വിവരങ്ങൾക്ക്: ബിജു കുര്യൻ മാത്യൂസ് (973-508-8096), ജീമോൻ ജോസഫ് (സെക്രട്ടറി) 732-910-5800

viewing&Funeral Service: Friday June 5, 2026 (9PM), Venue - St. James Syrian orthodox church,7 Conklintow Rd, Wanaque, Newjersey.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam