കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു. അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തിയിരിക്കുന്നു. തുടർന്നു വായിക്കുക
ഗ്ലാസ് മതിലുകളാൽ തീർത്ത ആകാശചുംബികൾ, ഹഡ്‌സൺ നദിയിലൂടെ നീങ്ങുന്ന വെളുത്ത ഫെറികൾ, ഇടയ്ക്കിടെ സൂര്യപ്രകാശം തട്ടി മിന്നുന്ന പാലങ്ങൾ, ലോകം മുഴുവൻ ഒരുമിച്ചു ശ്വസിക്കുന്ന നഗരമെന്ന പോലെ ന്യൂയോർക്ക് അവന്റെ മുന്നിൽ പരന്നുകിടന്നു.
എന്നാൽ ഈ നഗരത്തിലേക്ക് മടങ്ങിവരുന്ന പഴയ റോബിൻസ് ഇനിയില്ല..!
കെനിയയുടെ വരണ്ട തെരുവുകളിൽ പട്ടിണിയോടെ കിടന്ന കുട്ടികളുടെ കണ്ണുകളും, നടുക്കടലിൽ ജീവനുവേണ്ടി നിലവിളിച്ച മനുഷ്യരുടെയും ശബ്ദങ്ങളും, പിന്നെ ലോകഭൂപടങ്ങളിൽ പോലും മങ്ങിക്കിടക്കുന്ന ആ അജ്ഞാത ദ്വീപിലെ ശാന്തതയും എല്ലാം ചേർന്ന് അവന്റെ ഉള്ളിൽ എന്തോ പൂർണമായി മാറ്റിമറിച്ചിരുന്നു.
വിമാനം ജെ.എഫ്.കെ. റൺവേയിലൂടെ നീങ്ങമ്പോൾ, അവൻ തന്റെ കയ്യിലുള്ള പഴയ ഫയലിൽ വിരലുകൾ കൂടുതൽ മുറുക്കി. ആ ഫയലിനുള്ളിൽ ഒരു വാർത്ത മാത്രമല്ല ഉണ്ടായിരുന്നത്.
ഒരു പുതിയ മനുഷ്യസമൂഹത്തിന്റെ സ്വപ്‌നരേഖ.
അലൂമയുടെ ദ്വീപിൽ അവൻ കണ്ടത് ഒരു സംസ്‌കാരത്തിന്റെ അവശിഷ്ടമല്ലായിരുന്നു; പകരം, മനുഷ്യൻ വീണ്ടും മനുഷ്യനാകാൻ പഠിച്ച ഒരു ചെറു ലോകം.
അവിടെ ആരും പട്ടിണിയോടെ ഉറങ്ങുന്നില്ല. അവിടെ ഭൂമി ആരുടേയും സ്വകാര്യസ്വത്തല്ല. അവിടെ കുട്ടികളെ മത്സരിക്കാൻ അല്ല, സഹജീവിക്കാനാണ് പഠിപ്പിക്കുന്നത്. അവിടെ സമ്പത്ത് പണത്തിൽ അളക്കില്ല; ഒരാൾ മറ്റൊരാൾക്കു നൽകുന്ന കരുണയിലാണ് മൂല്യം.
ആ ദ്വീപിൽ ചിലവഴിച്ച ദിവസങ്ങൾ റോബിൻസിന്റെ ജീവിതദിശ തന്നെ തിരുത്തിയിരുന്നു. രാവിലെ പതിനൊന്ന് മണിയിലേക്ക് നഗരം ഉച്ചതിരക്കിന്റെ ഹൃദയമിടിപ്പിലേക്ക് പതിയെ കയറിക്കൊണ്ടിരുന്നു.
ജെ.എഫ്.കെ. എയർപോർട്ടിന്റെ പുറത്തേക്കുള്ള റോഡുകളിൽ മഞ്ഞ ടാക്‌സികൾ ഒരിക്കലും അവസാനിക്കാത്ത നദിപോലെ ഒഴുകി. കറുത്ത എസ്.യു.വികൾ, നീണ്ട കണ്ടെയ്‌നർ ട്രക്കുകൾ, ഇടയ്ക്കിടെ മുഴങ്ങുന്ന പോലീസ് സൈറൺ! ഓരോ ശബ്ദവും നഗരത്തിന്റെ അതിവേഗ നാഡിത്താളം പോലെ.
തണുത്ത കാറ്റിൽ ഇന്ധനത്തിന്റെ ഗന്ധവും സ്റ്റാർബക്‌സിൽ നിന്നുയരുന്ന കോഫിയുടെ മണവും കലർന്നു. അതേസമയം, മാൻഹട്ടനിൽ നിന്ന് എത്തിയ ദി വേൾഡ് ടൈംസിന്റെ കറുത്ത ലിങ്കൺ സെഡാൻ ടെർമിനൽഫോറിലേക്കു പതുക്കെ നീങ്ങുകയായിരുന്നു.
സ്റ്റിയറിംഗിന് പിന്നിൽ ഹെന്റി. മുന്നിലെ സീറ്റിൽ ഓഫീസ് പ്യൂൺ മൈക്കൽ. അവന്റെ കയ്യിലെ ഡിജിറ്റൽ പ്ലക്കാർഡിൽ തെളിഞ്ഞുനിന്നു: മിസ്റ്റർ റോബിൻസ് ദി വേൾഡ് ടൈംസ്.
റോബിൻസ് അത് കണ്ടപ്പോൾ ചെറിയൊരു പുഞ്ചിരിയോടെ കൈ ഉയർത്തി. എന്നാൽ വിമാനത്തിൽ റോബിൻസിന്റെ പിന്നിൽ തന്നെ ഇരുന്ന ആ രണ്ടുപേർ തമ്മിൽ ഒരു നിമിഷം കണ്ണോടിച്ചു. അവരുടെ മുഖഭാവത്തിൽ എന്തോ കണക്കുകൂട്ടൽ. ഒരാൾ ശബ്ദം താഴ്ത്തി പറഞ്ഞു:
''അവൻ നേരെ ഓഫീസിലേക്കാണ് പോകുന്നത്.''
മറ്റെയാൾ തലകുനിച്ചു. പിന്നെ അവർ തിരക്കിനിടയിൽ പതുക്കെ അപ്രത്യക്ഷരായി.
ഹെന്റി റിയർവ്യൂ മിററിലൂടെ നോക്കി.
''ഒരു വർഷം മുമ്പ് പോയ ആൾ ഇന്ന് തിരികെ വരുന്നത് ഒരു കഥയുമായി അല്ല... ചരിത്രവുമായി ആണെന്നാണല്ലോ കേൾക്കുന്നത്.''
ദി വേൾഡ് ടൈംസ് ഓഫീസിൽ അന്നത്തെ രാവിലെ അസാധാരണമായ ഉത്സാഹം നിറഞ്ഞിരുന്നു.
ന്യൂസ് റൂമിലെ വൻ ഡിജിറ്റൽ സ്‌ക്രീനുകളിൽ ലോകവാർത്തകൾ ഒഴുകിക്കൊണ്ടിരുന്നെങ്കിലും, റിപ്പോർട്ടർമാരുടെ ചർച്ച ഒറ്റ പേരിലായിരുന്നു.
റോബിൻസ്.
''അവൻ ജീവനോടെ തിരികെയെത്തുമെന്നു പോലും പലരും കരുതിയില്ല,'' ഒരു സീനിയർ എഡിറ്റർ പറഞ്ഞു.
''അവൻ അയച്ച അവസാന സാറ്റലൈറ്റ് സന്ദേശം ഓർമ്മയുണ്ടോ?
'ഞാൻ ലോകം മറന്നുപോയ മനുഷ്യരെ കണ്ടെത്തിയിരിക്കുന്നു'... അത്ര മാത്രം.''
മറ്റൊരാൾ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു:
അവൻ കൊണ്ടുവരുന്നത് പുലിറ്റ്‌സർ നേടുന്ന തരത്തിലുള്ള ഒന്നാണെന്ന് മാനേജ്‌മെന്റ് കരുതുന്നു.''
എം.ഡി. സൂസൻ മാം പോലും ആ ദിവസം പതിവിലേറെ നേരത്തെ ഓഫീസിലെത്തി.
''അവൻ തിരികെയെത്തുമ്പോൾ തന്നെ എന്നെ അറിയിക്കണം,'' അവൾ റിസപ്ഷനിസ്റ്റിനോട് പറഞ്ഞിരുന്നു.
ജെ.എഫ്.കെ.യുടെ ഗ്ലാസ് വാതിലുകൾ തുറന്നു.
ട്രോളിബാഗ് വലിച്ചുകൊണ്ട് റോബിൻസ് പുറത്തേക്കു നടന്നു വന്നു. ഒരു നിമിഷം അവൻ നിൽക്കുകയും ആകാശത്തിലേക്ക് നോക്കുകയും ചെയ്തു.
ന്യൂയോർക്കിന്റെ തണുത്ത കാറ്റ് മുഖത്ത് തട്ടിയപ്പോൾ, അലൂമയുടെ ദ്വീപിലെ ഉപ്പുകാറ്റിന്റെ ഗന്ധം അവന്റെ ഓർമ്മയിൽ വീണ്ടും ജീവിച്ചു.
അവൻ മന്ദഹസിച്ചു. കാരണം ഇനി അവൻ ഒരു റിപ്പോർട്ടർ മാത്രമല്ലായിരുന്നു. ഒരു സന്ദേശവാഹകൻ.
അവന്റെ കയ്യിലുണ്ടായിരുന്ന ഫയലിന്റെ ആദ്യ പേജിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നത്:
'പുതിയ മാനവികത മറന്നുപോയ ദ്വീപിൽ നിന്നുള്ള പാഠങ്ങൾ'
ലിങ്കൺ സെഡാൻ മാൻഹട്ടനിലേക്കു കുതിച്ചു.
ക്യൂൻസ്മിഡ്ടൗൺ ടണലിലൂടെ കടന്നുവരമ്പോൾ, നഗരത്തിന്റെ വെളിച്ചം പതിയെ കാറിന്റെ ഗ്ലാസുകളിൽ വീണു തുടങ്ങി.
ടൈംസ് സ്‌ക്വയറിലെ നീയോൺ ബോർഡുകൾ പകൽവെളിച്ചത്തിലും തീപ്പൊരി പോലെ ജ്വലിച്ചു.
ഭീമൻ ഡിജിറ്റൽ സ്‌ക്രീനുകളിൽ സ്റ്റോക്ക് മാർക്കറ്റ് സംഖ്യകളും സിനിമാ പരസ്യങ്ങളും വാർത്തകളും ഒഴുകി.
റോബിൻസ് പുറത്തേക്കു നോക്കി. ഈ നഗരം ഒരിക്കലും ഉറങ്ങില്ലെന്ന് ആളുകൾ പറയും. പക്ഷേ അവൻ ഇപ്പോൾ തിരിച്ചറിഞ്ഞിരുന്നത് മറ്റൊന്നായിരുന്നു. ഈ നഗരം ഒരിക്കലും നിൽക്കുകയും ഇല്ല. ഓടിക്കൊണ്ടേയിരിക്കും.
കൂടുതൽ പണം. കൂടുതൽ അധികാരം. കൂടുതൽ വിജയങ്ങൾ. അലൂമയുടെ ദ്വീപിൽ മനുഷ്യർ അതിന് വിരുദ്ധമായൊരു സത്യം പഠിച്ചിരുന്നു:
''ജീവിതത്തിന്റെ ലക്ഷ്യം ജയിക്കുക അല്ല... ഒരുമിച്ചു നിലനിൽക്കുക.''
ആ ചിന്ത അവന്റെ ഉള്ളിൽ വീണ്ടും ശക്തമായി മുഴങ്ങി.
ദി വേൾഡ് ടൈംസ് ടവറിന്റെ മുന്നിൽ കാർ നിർത്തിയ നിമിഷം, ലോബിയിലുണ്ടായിരുന്ന പലരും ഒരുമിച്ചു തിരിഞ്ഞുനോക്കി.
''റോബിൻസ് വന്നിരിക്കുന്നു!''
കയ്യടികൾ ഉയർന്നു. ചിലർ ഓടിയെത്തി അവന്റെ കൈപിടിച്ചു. ചിലർ അവനെ ചേർത്തുപിടിച്ചു. ജോർജ് ലൂക്കാസ് വേഗത്തിൽ മുന്നോട്ടുവന്നു.
''ഡാംൻ, യൂ ലുക്ക് ലൈക്ക് എ മാൻ ഹൂ ഹാസ് സീൻ അനദർ വേൾഡ്,'' അവൻ ചിരിച്ചു.
റോബിൻസ് ശാന്തമായി മറുപടി പറഞ്ഞു:
''കാരണം... ഞാൻ ശരിക്കും മറ്റൊരു ലോകം കണ്ടു.''
അവന്റെ കണ്ണുകളിലെ ആ മാറ്റം ലൂക്കാസിനെ ഒരു നിമിഷം നിശ്ശബ്ദനാക്കി.
അത് ഒരു വലിയ കഥ കണ്ടെത്തിയ റിപ്പോർട്ടറുടെ കണ്ണുകളല്ലായിരുന്നു. ഒരു സത്യം കണ്ടെത്തിയ മനുഷ്യന്റെ കണ്ണുകൾ.
ലൂക്കാസിന്റെ ക്യാബിനിൽ വാതിൽ അടഞ്ഞതോടെ പുറത്തുള്ള ശബ്ദങ്ങൾ എല്ലാം അകന്നു.
റോബിൻസ് പതുക്കെ ഫയൽ മേശപ്പുറത്ത് വെച്ചു.
''ഇതാണ് ഞാൻ കൊണ്ടുവന്നത്.''
ലൂക്കാസ് അതു തുറന്നു. ആദ്യ പേജുകൾ വായിക്കുമ്പോൾ അവന്റെ മുഖത്ത് പതിവ് എഡിറ്റോറിയൽ കൗതുകം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ കുറച്ചുസമയം കഴിഞ്ഞപ്പോൾ അവന്റെ കണ്ണുകളുടെ തിളക്കം മാറിത്തുടങ്ങി.
ഓരോ പേജും മറിക്കുമ്പോൾ അവൻ കൂടുതൽ മന്ദഗതിയിലായി.
അവിടെ വിമാനാപകടത്തിന്റെ അന്വേഷണം ഉണ്ടായിരുന്നു. ആഫ്രിക്കൻ അഭയാർഥികളുടെ ദുരന്തം ഉണ്ടായിരുന്നു. കടലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന മനുഷ്യരുടെ വേദന ഉണ്ടായിരുന്നു.
പക്ഷേ പിന്നീട്. അലൂമയുടെ ദ്വീപ്. അവിടെ നിന്നാണ് ലേഖനം പൂർണമായും മറ്റൊരു തലത്തിലേക്ക് ഉയർന്നത്.
ലൂക്കാസ് വായിച്ചു:
''അവർ മതങ്ങളെ ഉപേക്ഷിച്ചില്ല;
പക്ഷേ മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്നതിനെ ഉപേക്ഷിച്ചു.
അവർ ഭരണകൂടത്തെ തകർത്തില്ല;
പക്ഷേ അധികാരം ഒരാളുടെ കൈയിൽ കേന്ദ്രീകരിക്കുന്നതിനെ നിരസിച്ചു.
അവർ സമ്പദ്‌വ്യവസ്ഥ ഇല്ലാതാക്കിയില്ല;
പക്ഷേ മനുഷ്യജീവിതത്തേക്കാൾ പണത്തെ വലിയതാക്കുന്നത് അവസാനിപ്പിച്ചു.''
ലൂക്കാസ് പെട്ടെന്ന് വായന നിർത്തി റോബിൻസിനെ നോക്കി.
''ഇത്... ഒരു ഫീച്ചർ അല്ല.''
''അറിയാം,'' റോബിൻസ് ശാന്തമായി പറഞ്ഞു.
''ഇത് ഒരു പുതിയ ലോകത്തിന്റെ കരട് ആണ്.''
ലൂക്കാസ് വീണ്ടും വായിച്ചു.
അലൂമയെക്കുറിച്ചുള്ള ഭാഗത്ത് എത്തിയപ്പോൾ അവൻ ദീർഘനേരം മിണ്ടാതിരുന്നു.
''ഈ സ്ത്രീ... ശരിക്കും ആരാണ്?''
റോബിൻസ് ചെറിയൊരു പുഞ്ചിരിയോടെ ജനലരികിലേക്കു നോക്കി.
''ലോകം നഷ്ടപ്പെടുത്തിയ മനുഷ്യസ്‌നേഹം ഇപ്പോഴും ജീവനോടെ സൂക്ഷിക്കുന്ന ഒരാൾ.''
വായിച്ചു തീർന്നപ്പോൾ ലൂക്കാസ് പതുക്കെ ഫയൽ അടച്ചു.
അവന്റെ കണ്ണുകളിൽ വ്യക്തമായ വിസ്മയം ഉണ്ടായിരുന്നു.
''റോബിൻസ്... ഇത് പ്രസിദ്ധീകരിച്ചാൽ ലോകം നടുങ്ങും.''
അവൻ മുന്നോട്ട് ചാഞ്ഞു.
'' ഉറപ്പ്..! ഇത് നിനക്ക് പല അംഗീകരങ്ങളും നേടിത്തരും.''
പക്ഷേ ആ വാക്കുകൾ കേട്ടിട്ടും റോബിൻസിന്റെ മുഖത്ത് ആവേശമൊന്നും തെളിഞ്ഞില്ല.
അവൻ മന്ദഗതിയിൽ പറഞ്ഞു:
''ഞാൻ അവാർഡുകൾക്കപ്പുറം എന്തോ കണ്ടെത്തി, ലൂക്കാസ്.''
മുറിയിൽ നിശ്ശബ്ദത വീണു.
''എനിക്ക് തിരികെ പോകണം.''
''എവിടേക്ക്?''
''ആ ദ്വീപിലേക്ക്.''
ലൂക്കാസ് ചിരിക്കാൻ ശ്രമിച്ചു.
''ഒന്നു റസ്റ്റ് എടുത്തോളൂ. പിന്നെ നമുക്ക് സംസാരിക്കാം.''
''ഞാൻ സീരിയസാണ്.''
റോബിൻസ് അവന്റെ കണ്ണുകളിലേക്കു നേരെ നോക്കി.
''ഞാൻ പത്രപ്രവർത്തനം അവസാനിപ്പിക്കാനിരിക്കുകയാണ്.''
ആ വാക്കുകൾ കേട്ട് ലൂക്കാസ് പെട്ടെന്ന് എഴുന്നേറ്റു.
''നിനക്കു ഭ്രാന്തായോ?''
അവൻ മേശയ്ക്ക് ചുറ്റും നടന്നു.
''നീ അറിയുമോ എത്ര പേർക്ക് ഈ നിലയിലെത്താൻ ജീവിതം മുഴുവൻ പോരാടേണ്ടി വരുന്നു?
നീ ലോകത്തിലെ മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളിൽ ഒരാളാണ്.''
റോബിൻസ് മിണ്ടിയില്ല.
ലൂക്കാസിന്റെ ശബ്ദം കൂടുതൽ വികാരഭരിതമായി.
''നമ്മുടെ ജോലി ലോകം മാറ്റാനാണ്. നീ ഇപ്പോൾ അതിന് ഏറ്റവും ശക്തമായ സ്ഥാനത്താണ്. അപ്പോൾ നീ എല്ലാം ഉപേക്ഷിച്ച് ഒരു അജ്ഞാത ദ്വീപിലേക്കോ?''
റോബിൻസ് പതുക്കെ എഴുന്നേറ്റു.
ജനലിന് പുറത്തു ടൈംസ് സ്‌ക്വയറിന്റെ വെളിച്ചം മിന്നി.
''ലോകത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ,''
അവൻ ശാന്തമായി പറഞ്ഞു.
''പക്ഷേ ആദ്യമായി... ലോകത്തെ മാറ്റാൻ ശ്രമിക്കുന്ന മനുഷ്യരെ നേരിൽ കണ്ടു.''
അവൻ ഫയലിന്മേൽ കൈവെച്ചു.
''ഈ ഫീച്ചറിലൂടെ മനുഷ്യർ അറിയട്ടെ മറ്റൊരു വഴിയും ഉണ്ടെന്ന്.''
ശേഷം ഒരു നിമിഷം നിശ്ശബ്ദമായി നിന്നു.
''അവിടെ എനിക്ക് ഒരു ജോലി ബാക്കിയുണ്ട്.''
''അലൂമ?'' ലൂക്കാസ് ചോദിച്ചു.
റോബിൻസിന്റെ കണ്ണുകളിൽ ആ പേര് കേട്ട നിമിഷം അപൂർവ്വമായൊരു പ്രകാശം തെളിഞ്ഞു.
''അല്ല,'' അവൻ മന്ദഹസിച്ചു.
''മനുഷ്യൻ വീണ്ടും മനുഷ്യനാകുന്ന ലോകം പണിയുക.'
അതേ സമയം...
അവർ ഇരിക്കുന്ന കെട്ടിടത്തിന്റെ എതിർവശത്തെ പാർക്കിംഗ് ലെയിനിൽ നിർത്തിയിരുന്ന കറുത്ത ഷെവർലെയുടെ ഉള്ളിൽ, ഒരാൾ ബൈനോക്കുലർ താഴ്ത്തി മൊബൈൽ ഫോൺ എടുത്തു.
''ഹീ ഈസ് ബാക്ക്,''
അവൻ മന്ദശബ്ദത്തിൽ പറഞ്ഞു.
''ആൻഡ് ദ ഫയൽ ഈസ് വിത്ത് ഹിം.'
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!
https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence
പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
