എൽക്രിഡ്ജിൽ ആവേശപ്പോരാട്ടം: എൻ.എ.എം.എസ്.എൽ 5-ാമത് വി.പി. സത്യൻ മെമ്മോറിയൽ ടൂർണമെന്റിൽ എഫ്.സി.സി ഡാളസിന് കിരീടം

AUGUST 15, 2026, 11:12 AM

എൽക്രിഡ്ജ്  / ബാൾട്ടിമോർ (മേരിലാൻഡ്): വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സോക്കർ ക്ലബ്ബുകൾ മാറ്റുരച്ച അഞ്ചാമത് വി.പി. സത്യൻ മെമ്മോറിയൽ എൻ.എ.എം.എസ്.എൽ സോക്കർ ടൂർണമെന്റിൽ എഫ്.സി.സി ഡാളസ് ജേതാക്കളായി.

ആവേശം അണപൊട്ടിയ കലാശപ്പോരാട്ടത്തിൽ ഫിലാഡൽഫിയ ആഴ്‌സണൽ എഫ്.സി യെ കീഴടക്കിയാണ് ഡാളസ് പ്രസ്റ്റിജിയസ് വി.പി. സത്യൻ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കിയത്. ഫിലാഡൽഫിയ ആഴ്‌സണൽ എഫ്.സി റണ്ണേഴ്‌സ് അപ്പായി.

മേരിലാൻഡിലെ എൽക്രിഡ്ജിലുള്ള ട്രോയ് പാർക്കിൽ ഖിലാഡീസ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആതിഥേയത്വത്തിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ടൂർണമെന്റ് സംഘടിപ്പിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒൻപത് പ്രമുഖ ടീമുകളാണ് ഓപ്പൺ വിഭാഗത്തിൽ മാറ്റുരയ്ക്കാനെത്തിയത്.

vachakam
vachakam
vachakam


ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ താരം വി.പി. സത്യന്റെ ഓർമ്മകൾ പുതുക്കി സംഘടിപ്പിച്ച ടൂർണമെന്റിൽ വടക്കേ അമേരിക്കയിലുടനീളമുള്ള കളിക്കാരും കുടുംബങ്ങളും കാണികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

ടീം മാനേജർ ആശിഷ് തെക്കേടം, കോച്ച് സാബിൻ സെബാസ്റ്റ്യൻ എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിൽ കളത്തിലിറങ്ങിയ എഫ്.സി.സി ഡാളസിനെ ക്യാപ്ടൻ റൂബൻ ചെറിയാൻ കടന്തോട്ട്, വൈസ് ക്യാപ്ടൻ ജിജോ ജോൺസൺ എന്നിവർ മുന്നിൽ നിന്ന് നയിച്ച് വി.പി. സത്യൻ മെമ്മോറിയൽ കിരീടത്തിലേക്ക് എത്തിച്ചു.

vachakam
vachakam
vachakam

വ്യക്തിഗത പുരസ്‌കാരങ്ങൾ (ഓപ്പൺ കാറ്റഗറി): എം.വി.പി (Most Valuable Player): ഹാനിയേൽ ജോൺസൺ (എഫ്.സി.സി ഡാളസ്), ജേക്കബ് കുന്നത്ത് (ബാൾട്ടിമോർ ഖിലാഡീസ്), സിദ്ധാർത്ഥ് രാജേഷ് (എം.എഫ്.സി കാലിഫോർണിയ) എന്നിവർ ഗോൾഡൻ ബൂട്ട് പങ്കിട്ടു.


ബെസ്റ്റ് ഡിഫൻഡർ: ഷാൺ ചാക്കോ (ഫിലാഡൽഫിയ ആഴ്‌സണൽ എഫ്.സി), ബെസ്റ്റ് ഗോൾകീപ്പർ: സോണൽ ഐസക് (ഫിലാഡൽഫിയ ആഴ്‌സണൽ എഫ്.സി) എന്നിവരും വ്യക്തിഗത പുരസ്‌കാരം നേടി.

vachakam
vachakam
vachakam

40+ മാവേലി കപ്പ്: ഡയമണ്ട് എഫ്.സി കാനഡയ്ക്ക് കിരീടം:
ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച 40+ മാവേലി കപ്പ് ടൂർണമെന്റിൽ ഡയമണ്ട് എഫ്.സി കാനഡ ചാമ്പ്യന്മാരായി. കൊളംബസ് ടസ്‌കേഴ്‌സ് ടീമാണ് റണ്ണേഴ്‌സ് അപ്പ് നേടിയത്.

40+ കാറ്റഗറി പുരസ്‌കാരങ്ങൾ: എം.വി.പി : രതീഷ് മോനി (ഡയമണ്ട് എഫ്.സി), ഗോൾഡൻ ബൂട്ട് (7 ഗോളുകൾ വീതം പങ്കിട്ടു): ലാനൽ തോമസ്, രതീഷ് മോനി, ശ്രീ കുന്നത്ത്, മികച്ച ഡിഫൻഡർ: ശ്രീ കുന്നത്ത് (ഡയമണ്ട് എഫ്.സി), മികച്ച ഗോൾകീപ്പർ (ഗോൾഡൻ ഗ്ലൗ): അനീഷ് അപ്പുക്കുട്ടൻ (കൊളംബസ് ടസ്‌കേഴ്‌സ് ഒഹായോ) എന്നിവരും മികച്ച പ്രകടനത്തിന് ട്രോഫി നേടി.

NAMSL ലീഗ് നേതൃത്വം: നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന്റെ (NAMSL) സുഗമമായ നടത്തിപ്പിന് താഴെ പറയുന്ന ഭാരവാഹികൾ നേതൃത്വം നൽകുന്നു:

എക്‌സിക്യൂട്ടീവ് ലീഡർഷിപ്പ്: പ്രസിഡന്റ്: മാത്യു വർഗീസ്, വൈസ് പ്രസിഡന്റ്: ജോർജ്ജ് ചെറുശ്ശേരി, സെക്രട്ടറി: ആശിഷ് തെക്കേടം, ട്രഷറർ: ജെഫി തോമസ്, ജോയിന്റ് സെക്രട്ടറി: സുനിൽ മോഹൻ, ബോർഡ് ഓഫ് ട്രസ്റ്റീസ്: മാത്യു വർഗീസ്, ജോ ചെറുശ്ശേരി, സാക്ക് മത്തായി, അജിത് വർഗീസ്, പ്രിൻസ് തോമസ്.

കായികപ്രേമികളുടെയും സാംസ്‌കാരിക സംഘടനകളുടെയും നിർലോഭമായ പിന്തുണയോടെയാണ് അഞ്ചാമത് വി.പി. സത്യൻ മെമ്മോറിയൽ ടൂർണമെന്റ് പ്രൗഢോജ്ജ്വലമായി സമാപിച്ചത്.

മാർട്ടിൻ വിലങ്ങോലിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam