ഐ.ബി.എം. കൺസൾട്ടിങ് വിഭാഗത്തിൽ എച്ച്1ബി, ഗ്രീൻ കാർഡ് സ്‌പോൺസർഷിപ്പ് നടപടികൾ അവസാനിപ്പിക്കുന്നു

NOVEMBER 11, 2026, 3:51 AM

ന്യൂയോർക്ക് : ഐ.ബി.എം. തങ്ങളുടെ കൺസൾട്ടിങ് വിഭാഗത്തിൽ എച്ച്1ബി, ഗ്രീൻ കാർഡ് സ്‌പോൺർഷിപ്പ് നടപടികൾ അവസാനിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ നിയമപരമായ കുടിയേറ്റ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക തീരുമാനം.

ഐ.ബി.എം. കൺസൾട്ടിങ് വിഭാഗത്തിലെ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക.

ജീവനക്കാർക്ക് കമ്പനിയുടെ യു.എസിന് പുറത്തുള്ള ഓഫീസുകളിലേക്ക് മാറി ജോലി ചെയ്യാം അല്ലെങ്കിൽ ഈ വർഷാവസാനത്തോടെ കമ്പനി വിടാം.

vachakam
vachakam
vachakam

മറ്റ് കമ്പനികളും സമാന പാതയിൽ: മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും ഗ്രീൻ കാർഡ് പ്രോഗ്രാമുകളിൽ നിന്ന് പിന്മാറിയിരുന്നു.

യു.എസിലെ തൊഴിൽ ദാതാക്കൾ സ്ഥിര താമസത്തിനായുള്ള  ഗ്രീൻ കാർഡ് നൽകുന്നതിന്റെ ആദ്യ പടിയാണ് 'PERM' പ്രക്രിയ. സ്‌കിൽ ലഭ്യതയിലെ മാറ്റങ്ങളും ക്ലയന്റ് ആവശ്യകതകളും മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഐ.ബി.എം. വ്യക്തമാക്കിയിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam