ഗുരുതു വീഴ്ച: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി: സംസ്‌കാരം വൈകി

AUGUST 15, 2026, 10:55 AM

കാസര്‍കോട്: മോര്‍ച്ചറി ജീവനക്കാരുടെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി. ചിറ്റാരിക്കാല്‍ സ്വദേശി പനച്ചിക്കല്‍ പി.സി തോമസിന്റെ (86) മൃതദേഹമാണ് ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. കണ്ണൂര്‍ കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രി അധികൃതര്‍ക്കാണ് ഈ വന്‍ വീഴ്ച സംഭവിച്ചത്.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തോമസ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ശനിയാഴ്ച രാവിലെയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച സമയത്താണ് മൃതദേഹം തോമസിന്റേതല്ലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

ഉടന്‍തന്നെ ബന്ധുക്കള്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. ആശുപത്രി അധികൃതര്‍ ഇടപെട്ട് തോമസിന്റെ യഥാര്‍ത്ഥ മൃതദേഹം വീട്ടിലെത്തിച്ചു നല്‍കിയ ശേഷമാണ് വിഷയം പരിഹരിക്കപ്പെട്ടത്. മൃതദേഹം മാറി നല്‍കിയ സംഭവം മൂലം ഉച്ചയ്ക്ക് 2.30-ന് നടത്താനിരുന്ന സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരത്തേക്ക് മാറ്റേണ്ടിവന്നു. സംഭവത്തില്‍ മോര്‍ച്ചറി ജീവനക്കാരുടെ അശ്രദ്ധയാണ് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam