തിരുവനന്തപുരം: പിണറായി വിജയനെതിരെ ഇഡി രാഷ്ട്രീയം കളിച്ചാൽ സിപിഐ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പക്ഷേ ഇഡിയുടെ കത്തിന്മേൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ പുർണമായി തള്ളിപ്പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.
പിണറായി വിജയന്റെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട മാസപ്പടി കേസിനെ സംബന്ധിച്ച ചോദ്യത്തിനു ബിസിനസ് വേറെ ഇടതുരാഷ്ട്രീയം വേറെയെന്ന പഴയ നിലപാടു തന്നെ ബിനോയ് ആവർത്തിച്ചു. മാസപ്പടി കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടു പാർട്ടിയുടെ നിലപാടു പഴയതു തന്നെയാണെന്നും ഇതുവരെ മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ വ്യക്തതയുള്ള പാർട്ടിയാണു സിപിഐ. അതു നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
സിപിഎമ്മുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസമൊന്നും സിപിഐക്കില്ല. ഇരുപാർട്ടികളും തമ്മിൽ നല്ല യോജിപ്പിൽ തന്നെയാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചു തീരുമാനമാകാത്ത സാഹചര്യത്തിൽ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ സിപിഐ പങ്കെടുക്കില്ല. ഇക്കാര്യത്തിൽ സിപിഎമ്മുമായി ചർച്ച തുടരുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭയപ്പാടിലാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ജന്തര്‍ മന്തര്‍ തടവറ പോലെയാണ്. സുതാര്യമായ തെരഞ്ഞെടുപ്പാണ് എല്ലാവരുടെയും ആവശ്യം. സമരം പ്രഖ്യാപിച്ച പാര്‍ട്ടികളുടെ കുറ്റം എന്താണെന്നും ബിനോയ് വിശ്വം ചോദിച്ചു.
13 കോടി മനുഷ്യരെ വെട്ടി മാറ്റിയെങ്കില്‍ ആ സര്‍ക്കാര്‍ നീതിയുടെ കാവലാള്‍ അല്ല. തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത് തങ്ങള്‍ക്ക് വേണ്ടി ഉള്ള കളി ആയാണ്. എന്നാലത് കളിയല്ല, അടിച്ചമര്‍ത്തലിലൂടെ സമരത്തെ തോല്‍പ്പിക്കാമെന്ന് കരുതേണ്ട. വെട്ടിമാറ്റിയ 13 കോടിയാളുകള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
