തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ കോടതി തള്ളിയ കുറ്റപത്രത്തിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. സമർപ്പിച്ച കുറ്റപത്രത്തിൽ ചില പിശകുകളുണ്ടെന്നും ഇത് ബോധപൂർവം ചെയ്തതാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തിൽ വനംമന്ത്രി മാറ്റിപ്പറഞ്ഞു എന്ന രീതിയിൽ വാർത്തകൾ വളച്ചൊടിച്ചതിൽ ദൗർഭാഗ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പി.സി.സി.എഫിനോട് (PCCF) അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി.
കേസിൽ 108 ഈട്ടി മരങ്ങൾ മുറിച്ചത് വനം വകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഒമ്പത് മരങ്ങൾ മുറിച്ചുമാറ്റിയത് പട്ടയഭൂമിയിൽ നിന്നല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ വൻ തുക വിലമതിക്കുന്ന ഈട്ടിമരങ്ങൾ ഉൾപ്പെടെ മുറിച്ചുകടത്തിയത് ഒട്ടും ശരിയല്ല. കേസിന് ആസ്പദമായ വിവാദ റവന്യൂ ഉത്തരവ് ഇറക്കാനുള്ള കാരണത്തെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. ആ ഉത്തരവിനെക്കുറിച്ചും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുട്ടിൽ മരംമുറി കേസ് പൊളിഞ്ഞുപോയിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചില സ്വാർത്ഥമതികൾ നടത്തിയ ഇത്തരത്തിലുള്ള വലിയ കൊള്ളകൾ കാരണമാണ് യഥാർത്ഥ കർഷകർ ഇന്ന് ദുരിതത്തിലായതെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
