അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി

NOVEMBER 26, 2026, 7:53 AM

ദില്ലി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയ്ക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി. കഴിഞ്ഞ ഒരുമാസത്തിനിടെ നാലാമത്തെ തവണയാണ് ബച്ചന്റെ വസതിയ്ക്ക് നേരെ ഭീഷണിയെത്തുന്നത്.

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോട് കൂടിയ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രോസ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു.

രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന്, പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.സംഭവം വ്യാജ ഭീഷണി സന്ദേശമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam