കൊച്ചി: വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ചന്ദർകുഞ്ച് ആർമി ടവറുകൾ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചു നീക്കുന്നതിൽ അന്തിമ കരാറായി.
മരടിലെ ഫ്ലാറ്റുകൾ വിജയകരമായി പൊളിച്ചുനീക്കിയ അതേ വിദഗ്ധ സംഘമാണ് ഈ ദൗത്യവും ഏറ്റെടുത്തിരിക്കുന്നത്. 2018-ൽ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ നിർമ്മിച്ച 26 നിലകളുള്ള ബി, സി ടവറുകളാണ് പൊളിച്ചുനീക്കുന്നത്. ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് ഇവിടുത്തെ 208 കുടുംബങ്ങൾ നേരത്തെ ഒഴിഞ്ഞിരുന്നു. 9.66 കോടി രൂപ ചെലവഴിച്ചാണ് സുരക്ഷിതമല്ലാത്ത ബി, സി ടവറുകളുടെ പൊളിക്കൽ നടപടികൾ പൂർത്തിയാക്കുന്നത്.
ഫോർട്ട് കൊച്ചി ആർ ഡി ഒയും മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനീയറിങ് കമ്പനിയും തമ്മിലാണ് ഫ്ലാറ്റ് പൊളിക്കാനുള്ള കരാർ ഒപ്പിട്ടത്.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ച അതേ മാതൃകയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് (ഇംപ്ലോഷൻ) ഇരട്ട ടവറുകളും തകർക്കുക.
മാർച്ച് രണ്ടാം വാരത്തോടെ മുന്നൊരുക്കങ്ങൾ ആരംഭിച്ച് 2027 ഏപ്രിൽ പകുതിയോടെ ഫ്ലാറ്റുകൾ പൂർണ്ണമായും പൊളിച്ചുനീക്കാനാണ് തീരുമാനം.വിരമിച്ച സൈനികർക്കായി ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (AWHO) നിർമ്മിച്ച ഫ്ലാറ്റുകളാണിത്. നിർമ്മാണത്തിലെ അപാകത മൂലം കെട്ടിടങ്ങൾ കഠിനമായ തകർച്ച നേരിടുന്നുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന് കേരള ഹൈക്കോടതി ഇവ പൊളിച്ചു മാറ്റി പുനർനിർമ്മിക്കാൻ ഉത്തരവിടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
