അരനൂറ്റാണ്ടിന് ശേഷം അഞ്ച് വയസ്സുകാരന്റെ മരണത്തിൽ 92കാരിയായ അമ്മ അറസ്റ്റിൽ

NOVEMBER 25, 2026, 11:35 PM

സാൻ അന്റോണിയോ: അഞ്ച് വയസ്സുള്ള മകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 50 വർഷങ്ങൾക്ക് ശേഷം 92കാരിയായ അമ്മ അറസ്റ്റിൽ. ടെക്‌സസിലെ വാക്കോ സ്വദേശിനിയായ ഹാരിയറ്റ് എവ്‌ലിൻ ഹാളിനെയാണ് ബെക്‌സാർ കൗണ്ടി പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

1969 നവംബർ 25നാണ് ഹാരിയറ്റിന്റെ അഞ്ച് വയസ്സുകാരനായ മകൻ റോബർട്ട് അബോധാവസ്ഥയിലായതിനെ തുടർന്ന് മരിച്ചത്.

നാല് വർഷത്തോളം കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൈകൊണ്ടും വടികൊണ്ടും മർദ്ദിക്കുക, കൈകാലുകൾ കെട്ടിയിടുക, ഭക്ഷണം നൽകാതിരിക്കുക എന്നിവയിലൂടെയാണ് ഹാരിയറ്റ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

vachakam
vachakam
vachakam

വർഷങ്ങളായി മകന്റെ മരണത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് ഹാരിയറ്റ് നൽകിയിരുന്നത്.

ടെക്‌സസ് റേഞ്ചേഴ്‌സ് നടത്തിയ പുനരന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 5 ലക്ഷം ഡോളർ ജാമ്യത്തുക നിശ്ചയിച്ച് ഇവരെ നിലവിൽ ബെക്‌സാർ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam