കൊല്ലം: കൊല്ലത്തെ സായയുടെ മരണത്തിൽ ഭർത്താവ് അഫ്സലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുവായ യുവതി രംഗത്ത്. ഒക്ടോബർ 31നാണ് കൊല്ലം ഇരവിപുരത്തെ വീട്ടിൽ സായയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സായക്ക് ജോലിക്ക് പോകാൻ ഇഷ്ടമായിരുന്നു, എന്നാൽ അതിനുപോലും അനുവദിച്ചില്ലെന്ന് അഫ്സലിന്റെ ബന്ധുവായ യുവതി പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ സായ ക്രൂരമായ മാനസിക പീഡനം നേരിട്ടെന്നും അഫ്സലിന്റെ മോശം സ്വഭാവം പുറത്തറിയാതിരിക്കാൻ കുടുംബം ശ്രമിച്ചെന്നും യുവതി പറഞ്ഞു.
ഇവരുടെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും പുറത്തുപറയാൻ സായക്ക് അനുവാദമുണ്ടായിരുന്നില്ല. വീടിൻ്റെ അകത്തുതന്നെ ഒതുങ്ങി ഇരിക്കണം എന്നതായിരുന്നു അവസ്ഥ. അഫ്സലിന്റെ ബന്ധുവായ തന്നോട് പോലും സംസാരിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു.
സായയ്ക്ക് ജോലി ലഭിച്ചപ്പോൾ അഫ്സലിന്റെ ഉമ്മ 'ജോലിക്ക് പോകേണ്ട ആവശ്യമില്ലെന്നും അഫ്സലിനെ നോക്കി വീട്ടിലിരുന്നാൽ മതി'യെന്നും താക്കീത് നൽകിയിരുന്നു. സായ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച ആളായിരുന്നെന്നും ബന്ധു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
