തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ അടിയന്തര റിപ്പോർട്ട് തേടി.
സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് തുടർനടപടികൾ കൈക്കൊള്ളാൻ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതി ഇന്ന് ഉച്ചയ്ക്ക് 12ന് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിൻറെ തീരുമാനം.
ഈ മാസം 16-നാണ് മാക്കുട്ടി റാവുത്തർ (77) എന്നയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച മുതൽ ഇയാളെ വാർഡിൽ നിന്നും കാണാതായിരുന്നു. രോഗിയെ കാണാനില്ലെന്ന് മനസിലാക്കിയ അധികൃതർ പൊലിസിൽ പരാതി നൽകുകയും തുടർന്ന് ശനിയാഴ്ച നടത്തിയ തിരച്ചിലിൽ മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ ഉന്നയിച്ച വാദങ്ങളെ പൂർണമായും തള്ളുന്നതാണ് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും ശുചീകരണ ജീവനക്കാർ പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ, മൃതദേഹം കണ്ടെത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിർണായക കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
