ഓപ്പറേഷൻ ചക്കക്കൊമ്പൻ  രണ്ടാം ദിനത്തിലേക്ക്  

NOVEMBER 25, 2026, 8:12 PM

 ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ 'ഓപ്പറേഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാം ദിനത്തിലേക്ക് കടന്നു. 

നിലവിൽ വനംവകുപ്പിന്റെ ട്രാക്കിംഗ് ടീം ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.   കാട്ടിലേക്ക് നീങ്ങിയ ഒറ്റയാൻ ഇന്ന് അതിരാവിലെ സിങ്കുകണ്ടം മേഖലയിലെത്തി. 

അനുകൂലമായ സാഹചര്യം ഒത്തുവരുന്ന മുറയ്ക്ക് ദൗത്യസംഘം തുടർനടപടികളിലേക്ക് കടക്കും.  

vachakam
vachakam
vachakam

മയക്കുവെടി വെച്ചശേഷം വിദേശത്തുനിന്ന് എത്തിച്ച സാറ്റ്‌ലൈറ്റ് റേഡിയോ കോളർ കഴുത്തിൽ ഘടിപ്പിക്കാനായിരുന്നു ഇന്നലെ വനംവകുപ്പ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ആദ്യം വെച്ച മയക്കുവെടി പൂർണമായി ഏൽക്കാത്തതിനാൽ ദൗത്യം പൂർത്തിയാക്കാനായില്ല.

രണ്ടാം ഡോസ് നൽകാൻ ശ്രമിക്കുന്നതിനിടെ ചക്കക്കൊമ്പൻ ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തിരുന്നു. ഇതിനിടെ പെയ്ത കനത്ത മഴയും ശക്തമായ കാറ്റും ദൗത്യത്തിന് തിരിച്ചടിയായി. കാഴ്ചപരിധി കുറഞ്ഞതോടെ സുരക്ഷ കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam