മൈക്രോസോഫ്റ്റ് ഉപയോക്താക്കൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വിൻഡോസും ഓഫീസും അടക്കം വൻ സുരക്ഷാ ഭീഷണിയിലെന്ന് കേന്ദ്ര ഏജൻസി

NOVEMBER 25, 2026, 5:47 PM

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മൈക്രോസോഫ്റ്റ് ഉപയോക്താക്കൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആഗോളതലത്തിൽ ഉണ്ടായ വൻ സാങ്കേതിക തടസ്സത്തിന് പിന്നാലെ മൈക്രോസോഫ്റ്റ് ആഭ്യന്തരമായി കോഡ് റെഡ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം, മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് 365, അഷ്വർ ക്ലൗഡ് സേവനങ്ങൾ, കോപൈലറ്റ് എന്നിവയെയെല്ലാം ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ പിഴവുകളാണ് ഏജൻസി കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ഉപയോക്താക്കളെയും വൻകിട ബിസിനസ് സ്ഥാപനങ്ങളെയും ഒരുപോലെ ബാധിക്കുന്നതാണ് ഈ മുന്നറിയിപ്പ്.

സെർട്ട്-ഇൻ പുറത്തിറക്കിയ സിഐവിഎൻ-2026-0571 എന്ന സുരക്ഷാ കുറിപ്പിലാണ് ഈ ഗുരുതരമായ പിഴവുകളെക്കുറിച്ച് വിശദീകരിക്കുന്നത്. ഈ പഴുതുകൾ ഉപയോഗിച്ച് ഹാക്കർമാർക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ അനധികൃതമായി കടന്നുകയറാനും നിർണ്ണായക വിവരങ്ങൾ ചോർത്താനും സാധിക്കും.

vachakam
vachakam
vachakam

മൈക്രോസോഫ്റ്റ് ആപ്പുകൾ, മൈക്രോസോഫ്റ്റ് ക്ലാരിറ്റി, അഷ്വർ പോർട്ടൽ, അഷ്വർ മെഷീൻ ലേണിംഗ്, അഷ്വർ എഐ ഫൗണ്ട്രി, മൈക്രോസോഫ്റ്റ് എൻട്രാ ഐഡി തുടങ്ങിയ സേവനങ്ങളും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. സാധാരണ വിൻഡോസ് കമ്പ്യൂട്ടറുകൾക്ക് പുറമെ ക്ലൗഡ് സേവനങ്ങളും എഐ ടൂളുകളും ഉപയോഗിക്കുന്ന സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഈ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് സൈബർ കുറ്റവാളികൾക്ക് സിസ്റ്റങ്ങളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും സേവനങ്ങൾ തടസ്സപ്പെടുത്താനും സാധിക്കും. കൂടാതെ സ്പൂഫിംഗ് ആക്രമണങ്ങളിലൂടെ വിശ്വസ്തരായ ഉറവിടങ്ങളെന്ന വ്യാജേന ഉപയോക്താക്കളെ കബളിപ്പിക്കാനും സാധ്യതയുണ്ട്.

നവംബർ 12, 13 തീയതികളിൽ ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് തുടങ്ങി നിരവധി മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ ഏകദേശം 24 മണിക്കൂറോളം ആഗോളതലത്തിൽ തടസ്സപ്പെട്ടിരുന്നു. ജൂലൈയിൽ വിൻഡോസിലുണ്ടായ ഒരു സാങ്കേതിക പിഴവാണ് ഈ വൻ തടസ്സത്തിന് കാരണമായതെന്നും ഇതിന് പിന്നിൽ സൈബർ ആക്രമണമല്ലെന്നും മൈക്രോസോഫ്റ്റ് വിശദീകരിച്ചിരുന്നു.

vachakam
vachakam
vachakam

ഈ വലിയ വീഴ്ചയ്ക്ക് പിന്നാലെയാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ സേവനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കോഡ് റെഡ് എന്ന പ്രത്യേക ദൗത്യം പ്രഖ്യാപിച്ചത്. ആഗോളതലത്തിലുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ ഒരു മണിക്കൂറിനുള്ളിൽ പരിഹരിക്കാനും ഇതിനായി എഐ ഏജന്റുകളുടെ സഹായം തേടാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവിലെ സുരക്ഷാ ഭീഷണി മറികടക്കാൻ എല്ലാ ഉപയോക്താക്കളും ഐടി അഡ്മിനിസ്ട്രേറ്റർമാരും ഉടൻ തന്നെ തങ്ങളുടെ സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് സെർട്ട്-ഇൻ നിർദ്ദേശിച്ചു. മൈക്രോസോഫ്റ്റിന്റെ 2026 നവംബറിലെ സെക്യൂരിറ്റി അപ്ഡേറ്റ് ഗൈഡിൽ പറയുന്ന സുരക്ഷാ പാച്ചുകൾ എത്രയും വേഗം ഇൻസ്റ്റാൾ ചെയ്യണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

English Summary: India cybersecurity agency CERT-In has issued a high-severity warning for millions of Microsoft users across the country just days after the tech giant declared an internal Code Red following a major global outage. The advisory highlights critical vulnerabilities affecting Windows, Office, Microsoft 365, Azure cloud platforms, Entra ID, and Copilot that could allow hackers to execute malicious code, steal sensitive data, or take control of systems. Users and IT administrators in India have been urged to immediately install the latest security patches from the November 2026 Security Update Guide.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Tech News Malayalam, Microsoft Security Warning, CERT In Advisory, Windows Update, Cyber Security India

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam