കണ്ണൂർ: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ വടകര എം.പി ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ.
രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ പോരും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസിന്റെ പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
'കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ' എന്ന വാചകത്തോടെയാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
