അമേരിക്കയിൽ ഐബുപ്രോഫെൻ ഗുളികകൾ അലൂമിനിയം അംശം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചു

NOVEMBER 25, 2026, 11:30 PM

വാഷിംഗ്ടൺ: ഗുളികകളുടെ ഉപരിതലത്തിൽ അലൂമിനിയം കണികകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, 800 മില്ലിഗ്രാം ഐബുപ്രോഫെൻ ഗുളികകളുടെ ഒരു പ്രത്യേക ബാച്ച് അമേരിക്കയിൽ രാജ്യവ്യാപകമായി തിരിച്ചുവിളിച്ചു.

യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

കാലിഫോർണിയ ആസ്ഥാനമായുള്ള ഗോൾഡൻ സ്റ്റേറ്റ് മെഡിക്കൽ സപ്ലൈ ഇൻക്  എന്ന കമ്പനിയാണ് നവംബർ 23ന് മരുന്ന് തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

GS069303 എന്ന ലോട്ട് നമ്പറിലുള്ള ഗുളികകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. 2030 ജനുവരി വരെയാണ് ഇവയുടെ കാലാവധി (NDC: 51407-841-05).

ഈ ബാച്ചിലുള്ള ഗുളികകൾ തുടർച്ചയായി ഉപയോഗിക്കുന്നത് ആമാശയത്തിലും കുടലിലും നേരിയ അസ്വസ്ഥതകൾക്കും പോറലുകൾക്കും കാരണമായേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ ഇതുവരെ ആർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രസ്തുത ബാച്ചിലുള്ള മരുന്ന് കൈവശമുള്ള ഉപഭോക്താക്കൾ അവയുടെ ഉപയോഗം ഉടൻ നിർത്തണമെന്നും, തുടർചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam