കൊല്ലം: പോക്സോ കേസ് പ്രതിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ അഖിൽ സന്തോഷ് (21) ആണ് മരിച്ചത്.
പോക്സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങിയ ശേഷം ബെംഗളൂരുവിൽ ജോലി സ്ഥലത്തേക്കു പോയിരുന്നു. ഇതിനിടെയാണ് നാട്ടിലേക്ക് വീണ്ടും വന്നത്.
കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അഖിൽ. മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന സൺ ഷെയ്ഡിന്റെ ഹുക്കിലാണ് അഖിൽ സന്തോഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
രത്നാകരന്റെ ബെംഗളൂരുവിലുള്ള മകളുടെ മെസ്സിലാണ് അഖിലും ഇയാളുടെ പിതാവ് സന്തോഷും ജോലി ചെയ്യുന്നത്. രത്നാകരന്റെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അവരെ തിങ്കളാഴ്ച പുലർച്ചെ അഖിൽ കാറിൽ നാട്ടിലെത്തിച്ചിരുന്നു. പിന്നാലെയാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
