അമേരിക്കയിലെ എല്ലാ കുട്ടികൾക്കും രണ്ട് സ്പേസ് എക്സ് ഓഹരികൾ വീതം നൽകുമെന്ന് ഇലോൺ മസ്ക്; ആദ്യഘട്ട കൈമാറ്റം ഡിസംബറിൽ ആരംഭിക്കും

NOVEMBER 26, 2026, 5:17 AM

അമേരിക്കയിലെ ഓരോ കുട്ടിക്കും രണ്ട് സ്പേസ് എക്സ് (SpaceX) ഓഹരികൾ വീതം നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇതിൽ ഒരു ഓഹരി സ്പേസ് എക്സ് കമ്പനിയും രണ്ടാമത്തെ ഓഹരി മസ്ക് തന്റെ സ്വന്തം ഓഹരി വിഹിതത്തിൽ നിന്നുമാണ് നൽകുന്നത്.

നിലവിലെ വിപണി മൂല്യം അനുസരിച്ച് ഏകദേശം 18 ബില്യൺ ഡോളറോളം (ഒന്നര ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) വരുന്നതാണ് ഈ വമ്പൻ പദ്ധതി. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇലോൺ മസ്ക് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.

അമേരിക്കൻ സർക്കാർ കുട്ടികൾക്കായി ആരംഭിച്ച ട്രംപ് അക്കൗണ്ട്സ് (Trump Accounts) എന്ന സമ്പാദ്യ-നിക്ഷേപ പദ്ധതി വഴിയാണ് ഓഹരികൾ കൈമാറുന്നത്. നിലവിൽ സജീവമായ എല്ലാ ട്രംപ് അക്കൗണ്ടുകളിലേക്കും സ്പേസ് എക്സിന്റെ പുതിയ ക്ലാസ് എ ഓഹരികൾ അടുത്ത മാസം അതായത് ഡിസംബറിൽ കൈമാറി തുടങ്ങും.

vachakam
vachakam
vachakam

മസ്ക് വ്യക്തിപരമായി നൽകുന്ന രണ്ടാമത്തെ ഓഹരി 2027 ജൂണിലായിരിക്കും കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് എത്തുക. കമ്പനിയുടെ ഓഹരികൾ വിൽക്കുന്നതിനോ കൈമാറുന്നതിനോ നിലവിലുള്ള ലോക്ക്-അപ്പ് കാലാവധി 2027 ജൂണിൽ അവസാനിച്ച ശേഷമായിരിക്കും ഈ കൈമാറ്റം നടക്കുക.

നിലവിലെ ഓഹരി വില അനുസരിച്ച് ഒരു കുട്ടിക്ക് ലഭിക്കുന്ന രണ്ട് ഓഹരികൾക്ക് ഏകദേശം 255 ഡോളറോളം മൂല്യമുണ്ടാകും. അമേരിക്കയിലെ ഏകദേശം ഏഴ് കോടിയിലധികം കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ, എഐ ഡാറ്റാ സെന്ററുകൾ എന്നിവയുടെ വളർച്ചയിൽ സാധാരണക്കാരായ കുട്ടികൾക്കും പങ്കാളിത്തം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ഒക്ടോബറിൽ അമേരിക്കയിലെ ഓരോ കുട്ടിക്കും ഒരു സ്പേസ് എക്സ് ഓഹരി നൽകുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ അത് ഇരട്ടിയാക്കിയിരിക്കുകയാണ്.

vachakam
vachakam
vachakam

സ്പേസ് എക്സ് പ്രസിഡന്റ് ഗ്വിൻ ഷോട്ട്വെല്ലും ഭർത്താവും ചേർന്ന് രണ്ട് ദശലക്ഷത്തിലധികം കുട്ടികൾക്ക് തങ്ങളുടെ സ്വന്തം ഓഹരികൾ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എഐ മേഖലയിലെ വൻകിട കമ്പനികളുടെ ലാഭവിഹിതം പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് മസ്കിന്റെ ഈ നീക്കം.

English Summary: Tech billionaire Elon Musk has announced that every child in the United States will receive two SpaceX shares, with one donated by the company and another personally contributed by him. Valued at roughly 18 billion dollars, the initiative will see SpaceX transfer its first batch of Class A shares into active Trump Accounts starting in December 2026, while Musk will transfer his personal share after his lockup period ends in June 2027. The move aims to give millions of young Americans direct equity ownership in SpaceX space, satellite, and AI infrastructure businesses.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, Elon Musk SpaceX, SpaceX Shares US Children, Tech News Malayalam, Business News Malayalam

vachakam
vachakam
vachakam

ചിത്രം: Steve Jurvetson from Menlo Park, USA, CC BY 2.0, via Wikimedia Commons

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam