തിരുവനന്തപുരം: കെപിസിസിക്ക് കത്തയച്ച് പത്മജ വേണുഗോപാൽ.കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.ഈമെയിൽ വഴിയാണ് ആവശ്യം അറിയിച്ചത്.
മുൻ പരാമർശങ്ങളിൽ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായും, തെറ്റുപറ്റിപോയെന്നും പത്മജ കത്തിൽ വ്യക്തമാക്കുന്നു.കെപിസിസിക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും കത്ത് നൽകിയിട്ടുണ്ട്.
ഈമാസം 19-നാണ് ബിജെപി വിട്ടതായി പത്മജ വേണുഗോപാൽ അറിയിച്ചത്.ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണെന്നും അവർ വ്യക്തമാക്കി.ബിജെപിയുടെ ആശയങ്ങൾ കൃത്യമായി പഠിക്കാതെയാണ് താൻ എടുത്തുചാടിയതെന്നും, രാജി തീരുമാനം ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെയാണെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
