സാമ്പത്തിക ബാധ്യത തീർക്കാൻ  ബൈക്കിലെത്തി വയോധികയുടെ സ്വർണമാല കവർന്നു: ദമ്പതിമാർ പിടിയിൽ 

SEPTEMBER 25, 2026, 9:52 AM

കണ്ണൂർ: സ്വർണ്ണത്തിന് പൊന്നുവില അല്ലേ. സാമ്പത്തിക ബാധ്യത തീർക്കാൻ  ബൈക്കിലെത്തി വയോധികയുടെ സ്വർണമാല കവർന്ന ദമ്പതിമാർ പിടിയിൽ.  കണ്ണൂർ പരിയാരത്താണ് സംഭവം.

സംഭവത്തിൽ പയ്യന്നൂർ തായനേരി സ്വദേശി തറമ്മൽ അർജുൻ, ഭാര്യ ഹെലോയ്സ് എന്നിവർ പിടിയിലായി.  സാമ്പത്തിക ബാധ്യത തീർക്കുന്നതിനായാണ് കവർച്ച നടത്തിയതെന്ന് ഇവർ പൊലീസിന് മൊഴി നൽകി.

ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. പെട്ടെന്നാണ് ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് നിർത്തിയത്.

vachakam
vachakam
vachakam

പൊടുന്നനെ പിന്നിലിരുന്ന സ്ത്രീ സരോജനിയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻറെ സ്വർണമാല പൊട്ടിച്ചെടുത്തു. ബൈക്ക് നിമിഷ വേഗം കൊണ്ട് സ്ഥലം വിട്ടു. പരാതി കിട്ടിയതോടെ പരിയാരം പൊലീസ് തെരച്ചിൽ തുടങ്ങുകയായിരുന്നു.

 സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അർജുനും ഭാര്യ ഹെലോയ്സുമാണെന്ന് തിരിച്ചറിഞ്ഞത്. അർജുനെ പയ്യന്നൂരിൽ നിന്നും ഭാര്യ ഹെലോയ്സിനെ തൃക്കരിപ്പൂരിലെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam