സാധാരണ പൗരന് പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടില്ലെന്ന് അൻസിബ

SEPTEMBER 25, 2026, 10:47 AM

കൊച്ചി:   അൻസിബ ഹസൻറെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് അൻസിബ ഹസൻ.

 സാധാരണ പൗരന് പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടില്ല എന്നത് കഷ്ടമാണെന്നും, ഉന്നതരായ രാഷ്ട്രീയക്കാർക്കെതിരെ ഒരു വാക്ക് പറഞ്ഞാൽ എഫ് ഐ ആറും ഇടുന്നുവെന്നും അഭ്യന്തര മന്ത്രിയെ പോലും പോലീസ് പറ്റിച്ചുവെന്നും അൻസിബ പറഞ്ഞു.  മൂന്ന് സ്റ്റേഷനുകളിൽ മൂന്ന് പരാതികൾ കൊടുത്തിട്ടും കേസ് എടുക്കാൻ പോലീസ് തയാറായില്ലെന്നും, കോടതി ഉത്തരവിൽ ഒരുപാട് സന്തോഷമുണ്ടെന്നും അൻസിബ പറയുന്നു. 

എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. അശ്ലീല പരാമർശങ്ങൾ ചേർത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടി നേരത്തെ അൻസിബ പൊലീസിനെ സമീപിച്ചിരുന്നു. കേസെടുക്കാതിരുന്നതോടെ മജിസ്ട്രേറ്റ് കോടതിയിലേക്ക് നീങ്ങി. എന്നാൽ, സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിർദേശം നൽകിയത്.

vachakam
vachakam
vachakam

യൂട്യൂബിൽ തനിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിലാണ് അൻസിബ പരാതി നൽകിയത്.അൻസിബയുടെ പരാതി ഗൗരവമുള്ളതാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. പാലാരിവട്ടം പൊലീസിനാണ് നിർദേശം നൽകിയത്. നേരത്തേ പരാതി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അൻസിബ അനുകൂല ഉത്തരവ് നേടിയിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി വീണ്ടും ഹർജി പരിഗണിച്ചത്.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു.  ഗുരുതരമായ കുറ്റമുണ്ടായിട്ടില്ലെന്ന തീരുമാനത്തിൽ എത്തുന്നതിനു മുൻപ് മതിയായ രീതിയിൽ പരാതി പരിഗണിച്ചില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ മജിസ്ട്രേട്ട് കോടതിയുടെ ആദ്യ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam