എസ്.എം.സി.സി സംഘടിപ്പിക്കുന്ന സ്‌പോർട്‌സ് ടൂർണമെന്റ് നവംബർ 28, ശനിയാഴ്ച !

NOVEMBER 27, 2026, 12:38 PM

വേദി : ന്യൂ ജേർസി  ഹിൽസ്‌ബോറോ  'അയൺ പീക് സ്‌പോർട്‌സ് കോംപ്ലെക്‌സ്' 

ന്യൂയോർക്ക്: സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ബാസ്‌കറ്റ്ബാൾ, വോളിബാൾ മത്സരങ്ങൾ  നവംബർ 28-ാം തീയതി ശനിയാഴ്ച ന്യൂജേർസിയിലെ ഹിൽസ്‌ബോറോയിലുള്ള 'അയൺ പീക് സ്‌പോർട്‌സ് കോംപ്ലെക്‌സിൽ' വച്ച് നടക്കും. രാവിലെ എട്ടുമണിക്കാരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരത്തോടെ സമാപിക്കും. സമാപന സമ്മേളനവും, അവാർഡ് ദാനച്ചടങ്ങും വൈകുന്നേരം 5 മണിക്ക് നടക്കും.

സ്‌പോർട്‌സ് ടൂർണമെന്റിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നാഷണൽ പ്രസിഡന്റ് ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ഇവന്റ് കോർഡിനേറ്റർമാരായ റോഷൻ പ്ലാമൂട്ടിൽ, റ്റീനോ തോമസ് എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള പതിനാല് വോളിബോൾ ടീമുകളും, ഏഴ്  ബാസ്‌കറ്റ്ബാൾ ടീമുകളുമാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡും, ട്രോഫിയും, കൂടതെ വ്യക്തിഗത ട്രോഫികളും സമ്മാനിക്കുന്നതാണ്. 

സ്‌പോർട്‌സ് ടൂർണമെൻറ്റുകൾ സംഘടിപ്പിക്കുവാൻ മുൻകൈയെടുത്ത എസ്.എം.സി.സി നാഷണൽ കമ്മിറ്റിയെ ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അനുമോദിച്ചു. പുതിയ കാലഘട്ടത്തിൽ യുവജങ്ങളെ സഭയുടെ മുഖ്യധാരയിലേക്ക് ചേർത്ത് നിർത്തുന്നതിനും, അതോടൊപ്പം യുവജനങ്ങളുമായി ക്രിസ്തീയ മൂല്യങ്ങളും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം  പങ്കുവെക്കാനുള്ള മികച്ച വേദികൂടിയാണ് കായികരംഗം. ഇപ്പോൾ തന്നെ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകളിൽ സ്‌പോർട്‌സ് ടീമുകൾ സജീവമാണ്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഏല്ലാ ടീമുകൾക്കും വിജയാശംസകൾ നേരുന്നതായും മാർ ജോയ് ആലപ്പാട്ട് അറിയിച്ചു. 

സ്‌പോർട്‌സ് ടൂർണമെന്റിന്റെ വിജയത്തിനായി പ്രാർഥിക്കുന്നതായും, എല്ലാ ടീമുകൾക്കും വിജയാശംസകൾ നേരുന്നതായും നാഷണൽ ഡയറക്ടർ റവ. ഫാ. ജോർജ് എളമ്പാശ്ശേരിൽ പറഞ്ഞു. 
ജേക്കബ് മാത്യു (സീലോജിക്‌സ്), ജോർജ് മാത്യു സി.പി.എ (ജോർജ് ഗോൾഡ്സ്റ്റീൻ കമ്പനി) എന്നിവരാണ് ടൂർണമെന്റിന്റെ ടൈറ്റിൽ സ്‌പോൺസേർസ്. സ്‌പെക്ട്രം ഓട്ടോ പ്ലാറ്റിനം സ്‌പോൺസറും, റെക്‌സ് തോമസ് (സാംസൺ പ്രോപ്പർട്ടീസ്) ഗോൾഡ് സ്‌പോൺസറും ആണ്.

vachakam
vachakam
vachakam

ഡെയിലി ഡിലൈറ്‌സ്, മയൂർ ട്രാൻസ്‌പോർട്ടേഷൻ, ജോസഫ് ഓട്ടോമോട്ടീവ് എന്നിവർ സിൽവർ സ്‌പോൺസർമാരും, സജി സെബാസ്റ്റ്യൻ, ഇമ്മാനുവേൽ ഹോളിഡേയ്‌സ്, അലമോ ട്രാവെൽസ്, ജെയിംസ് ഞാറക്കുന്നേൽ എന്നിവർ ബെനിഫിഷ്യരിമാരും ആണ്       
എസ്.എം.സി.സി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാസ്‌കറ്റ്ബാൾ, വോളിബാൾ ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിക്കുന്ന എല്ലാവരോടും,  പ്രത്യേകിച്ച് സ്‌പോൺസർമാരോടുമുള്ള നന്ദി അറിയിക്കുന്നതായി എസ്.എം.സി.സി പ്രസിഡന്റ്  ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ ടോമി തോമസ്, ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർ  അറിയിച്ചു.

ആവേശോജ്ജ്വലമായ ബാസ്‌കറ്റ്ബാൾ, വോളിബാൾ മത്സരങ്ങൾ  ആസ്വദിക്കുന്നതിനായി എല്ലാ സ്‌പോർട്‌സ് പ്രേമികളേയും അയൺ പീക് സ്‌പോർട്‌സ് കോംപ്ലെക്‌സിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു. 

ടൂർണയമെന്റിനെ സംബന്ധിച്ചു കൂടുതൽ അറിയുവാൻ കോർഡിനേറ്റർമ്മാരായ റ്റീനോ തോമസ്  (845-538-3203), റോഷൻ പ്ലാമൂട്ടിൽ (484-470-5229) എന്നിവരെ ബന്ധപ്പെടുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam